Description
Friday, February 20, 2026

HomeKeralaതൊട്ടിൽപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

തൊട്ടിൽപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Kozhikode Student Suicide

കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ പ്ലസ് ടു വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Kozhikode Student Suicide). മുള്ളൻകുന്നിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ അനുരഞ്ജിനെയാണ് (17) വീടിന് സമീപത്തുള്ള കുണ്ടുതോട് യു.പി സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. കോഴിക്കോട് റൂറൽ ഫോറൻസിക് യൂണിറ്റ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary:
A 17-year-old Plus Two student named Anuranj was found hanging at a local UP school building in Thottilpalam, Kozhikode, on Friday morning.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala