സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ റിവർ മാനേജ്‌മെന്റ് സെന്ററിലേക്ക് സ്പെഷ്യലിസ്റ്റ് (ജിയോളജി), ജി.ഐ.എസ്. സ്പെഷ്യലിസ്റ്റ് (ജ്യോഗ്രഫി) തസ്തികകളിലുള്ള ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ ഫോം ഫിൽ ചെയ്ത് അപേക്ഷ സമർപ്പിക്കണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങൾക്ക്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com . ഫോൺ: 0471-2365559.

