Tuesday, February 17, 2026
• കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു • ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത് • രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. മുകളിലെ നിലയിലേക്ക് തീ പടരുകയാണ്
HomeKerala'ഭരണഘടനയ്ക്ക് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതർ ആണെന്നാണ് ഉദ്ദേശിച്ചത്': കാന്തപുരത്തിൻ്റെ പരാമർശത്തിൽ വിശദീകരണവുമായി AP...

‘ഭരണഘടനയ്ക്ക് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതർ ആണെന്നാണ് ഉദ്ദേശിച്ചത്’: കാന്തപുരത്തിൻ്റെ പരാമർശത്തിൽ വിശദീകരണവുമായി AP വിഭാഗം | Kanthapuram

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി എ.പി. വിഭാഗം നേതാക്കൾ രംഗത്തെത്തി.(AP faction clarifies Kanthapuram’s remarks after meeting PM Modi)

ഇന്ത്യയുടെ ഭരണഘടനയ്ക്ക് കീഴിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്നാണ് കാന്തപുരം ഉദ്ദേശിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. ഒരു വ്യവസ്ഥാപിത ഭരണത്തിൽ, സുരക്ഷിതമായ ഭരണഘടനയ്ക്ക് കീഴിൽ പൂർണ്ണ ജനാധിപത്യത്തോടെ ജീവിക്കുന്നു എന്ന നിലയിൽ സുരക്ഷിതരാണല്ലോ. ഞങ്ങളെന്നും പറയുന്നതാണത്, എന്ന് എ.പി. വിഭാഗം നേതാവ് പ്രതികരിച്ചു.

അഭിമുഖത്തിലാണ് കാന്തപുരം പ്രസ്താവന നടത്തിയത്. ഇന്ത്യയിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണ്. അവർക്ക് ഇവിടെ പ്രതിസന്ധികൾ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിപ്പിടുകയും ചെയ്തു. കാന്തപുരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala