Monday, February 16, 2026
HomeHealth & Beautyഹൃദ്രോഗങ്ങൾക്കും മൂത്രാശയ രോഗങ്ങൾക്കും തഴുതാമ | Thazhutama

ഹൃദ്രോഗങ്ങൾക്കും മൂത്രാശയ രോഗങ്ങൾക്കും തഴുതാമ | Thazhutama

നമ്മുടെ വീട്ടു വളപ്പിലും തൊടികളിലും നിലം പറ്റി വളരുന്ന ഒരു ഔഷധ സസ്യമാണ് തഴുതാമ (Thazhutama). ഇതിന് തമിഴാമ എന്നും പറയാറുണ്ട്. പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നു. വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.

മലയാളത്തിൽ തഴുതാമ, പുനർനവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴർക്ക് തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെ അറിയപ്പെടുന്നു. ഹൃദയത്തെയും വൃക്കയെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ. അത് മൂന്നുതരത്തിൽ കണ്ടുവരുന്നു. പ്രധാനമായുള്ളത് വെള്ളപൂക്കളുണ്ടാകുന്ന വെള്ളത്തഴുതാമയും ചുവന്ന പൂക്കളുണ്ടാകുന്ന ചുവന്നതഴുതാമയും. അവയുടെ തണ്ടിനും ചുവപ്പ് വെള്ള എന്നിങ്ങനെ നിറമായിരിക്കും.

ഹൃദയസംബന്ധമായ രോഗങ്ങൾക്കും വൃക്ക രോഗങ്ങൾക്കും തഴുതാമ ഫല പ്രദമാണ്. മൂത്രം വർദ്ധിപ്പിക്കും ശോഫം ശമിപ്പിക്കും. മൂത്രക്കല്ലിലും വൃക്കയിലെ കല്ലിനും കരൾ വീക്കത്തിനും മോഹാലസ്യത്തിനും വിഷത്തിനും ഫല പ്രദമാണ്. ഇത് ഓജസ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അഞ്ചൈന എന്ന ഹൃദ്രോഗത്തിന് തഴുതാമ ഫലപ്രദമാണ്. പത്ത് തഴുതാമയില പത്ത് കറിവേപ്പില മൂന്ന് കുരുമുളക് ഒരു ചെറിയ അല്ലി വെളുത്തുള്ളി എന്നിവ അരച്ച് സേവിച്ചാൽ അഞ്ചൈന ശമിക്കും. ഹൃദയ ത്തിലെ ബ്ളോക്കുകൾ അലിയിച്ചു കളയും. തഴുതാമ പ്രമേഹം, പ്രഷർ എന്നിവ ശമിപ്പിക്കുന്നതിനും കരളിനെ ശുദ്ധീകരിക്കുന്നതിനും ഹൃദയ ധമനികളിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ അലിയിച്ചു കളയുന്നതിനും തഴുതാമ നല്ലതാണ്.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala