കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2025 അദ്ധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണംയ. 2025 വർഷത്തെ ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടിടിസി, ഐ.ടി.ഐ, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾ ആദ്യ ചാൻസിൽ തന്നെ പാസായ വിദ്യാർത്ഥികൾക്കാണ് ധനസഹായം നൽകുന്നത്. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ലഭ്യമായ റിസൾട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം (കലണ്ടർ ഇയർ). വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16 വൈകുന്നേരം 5 മണി. അംഗങ്ങൾ ഫോറം ‘ഇ’ യിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും മാനദണ്ഢങ്ങളും www.agriworkersfund.org ൽ ലഭ്യമാണ്. അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേന സമർപ്പിക്കണം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെയും ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യ അക്കൗണ്ട് പേജിന്റെയും അംശാദായ അടവിന്റെയും പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല), റേഷൻ കാർഡിന്റെ പകർപ്പ് (ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകൾ ഇല്ലെങ്കിൽ), കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം, അപേക്ഷയിലോ രജിസ്ട്രേഷൻ രേഖയിലോ പേര്, വിലാസം എന്നിവയിൽ വ്യത്യാസം ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റും സമർപ്പിക്കണം. പരീക്ഷാ തീയതിയ്ക്ക് തൊട്ട് മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. കുടിശ്ശികയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കേരളത്തിനകത്തെ സർവ്വകലാശാലകളിൽ റഗുലർ കോഴ്സിൽ പഠിച്ചവരായിരിക്കണം വിദ്യാർത്ഥികൾ. സ്വാശ്രയ സ്ഥാപനങ്ങളിൽ സ്റ്റേറ്റ് മെറിറ്റ് സീറ്റിൽ പഠിച്ച വിദ്യാർത്ഥികൾ ഈ ആനുകൂല്യത്തിന് അർഹരാണ്. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. വിശദവിവരങ്ങൾക്ക്: 0471-2729175.
ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



