Friday, February 13, 2026
HomeKeralaഫിലിംഫെയര്‍ അവാര്‍ഡ്‌സ് കൊച്ചിയില്‍; നാമനിര്‍ദ്ദേശ പട്ടികയില്‍ 'ആടുജീവിതവും' 'അമരനും' മുന്നില്‍ |...

ഫിലിംഫെയര്‍ അവാര്‍ഡ്‌സ് കൊച്ചിയില്‍; നാമനിര്‍ദ്ദേശ പട്ടികയില്‍ ‘ആടുജീവിതവും’ ‘അമരനും’ മുന്നില്‍ | Filmfare Awards South 2024 Kochi

കൊച്ചി: 70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്ത് കേരളാ ടൂറിസത്തിനൊപ്പം – (Filmfeare Awards South with Kerala Tourism) നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ഈ പുരസ്‌കാരനിശ ഇതാദ്യമായി കേരളത്തില്‍ വേദിയാകുന്നു എന്ന പ്രത്യേകതയുമുണ്ട് (Filmfare Awards South 2024 Kochi). കേരള ടൂറിസവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുരസ്‌കാര ചടങ്ങുകള്‍ 2026 ഫെബ്രുവരി 21-ന് കൊച്ചി കറുകുറ്റി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ 2024-ല്‍ പുറത്തിറങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളെയും സാങ്കേതിക മികവിനെയുമാണ് ഈ പുരസ്‌കാരങ്ങള്‍ വഴി ആദരിക്കുന്നത്. കേരളം സിനിമയ്ക്കും ടൂറിസത്തിനും ഒരുപോലെ മികച്ച വേദിയാണെന്ന് തെളിയിക്കുന്നതാണ് ഈ രാജ്യാന്തര ചടങ്ങെന്ന് കേരള ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

മലയാളത്തില്‍ ബ്ലെസി ചിത്രം ‘ആടുജീവിതം’ എട്ട് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം നേടി മുന്‍പന്തിയില്‍ നില്‍ക്കുന്നു. മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ ‘ആട്ടം’, ‘ആവേശം’, ‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’, ‘ഉള്ളൊഴുക്ക്’, ‘കിഷ്‌കിന്ദാ കാണ്ഡം’, ‘പ്രഭായായ് നിനച്ചതെല്ലാം’ എന്നീ ചിത്രങ്ങള്‍ തമ്മിലാണ് പ്രധാന മത്സരം. മികച്ച നടന്‍ വിഭാഗത്തില്‍ മമ്മൂട്ടി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരും, മികച്ച നടി വിഭാഗത്തില്‍ മമിത ബൈജു, പാര്‍വതി തിരുവോത്ത്, ഉര്‍വശി, നസ്രിയ, ദിവ്യ പ്രഭ, കനി കുസൃതി, സാരിന്‍ ഷിഹാബ് എന്നിവരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ് സിനിമാ വിഭാഗത്തില്‍ പത്ത് നാമനിര്‍ദ്ദേശങ്ങളുമായി ശിവകാര്‍ത്തികേയന്‍ ചിത്രം ‘അമരന്‍’ ആണ് മുന്നില്‍. ‘ലബ്ബര്‍ പന്തു’, ‘മെയ്യഴഗന്‍’ എന്നീ ചിത്രങ്ങളും ശക്തമായ സാന്നിധ്യമായി പട്ടികയിലുണ്ട്. മികച്ച നടനായി വിക്രം, ധനുഷ്, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശിവകാര്‍ത്തികേയന്‍ എന്നിവരും, മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി സായി പല്ലവി, കീര്‍ത്തി സുരേഷ്, അന്ന ബെന്‍, സിമ്രന്‍, ശ്രീ ഗൗരി പ്രിയ, ഉര്‍വശി എന്നിവരും മത്സരിക്കുന്നു. തെലുങ്കില്‍ ‘പുഷ്പ 2: ദി റൂള്‍’, ‘ലക്കി ഭാസ്‌കര്‍’, ‘ഹനു-മാന്‍’ എന്നീ ചിത്രങ്ങള്‍ ഏഴ് വീതം നാമനിര്‍ദ്ദേശങ്ങളുമായി കിരീടപ്പോരാട്ടത്തിലുണ്ട്. അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജൂനിയര്‍ എന്‍ടിആര്‍, നാനി എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളത്. ‘കല്‍ക്കി 2898 എഡി’യിലെ പ്രകടനത്തിലൂടെ അമിതാഭ് ബച്ചന്‍ മികച്ച സഹനടനുള്ള നാമനിര്‍ദ്ദേശം നേടിയത് തെലുങ്ക് സിനിമയില്‍ ശ്രദ്ധേയമായി.

കന്നഡ സിനിമാ വിഭാഗത്തില്‍ ‘കൃഷ്ണം പ്രണയ സഖി’യാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ചിത്രം. ‘ഭീമ’, ‘ബ്ലിങ്ക്’, ‘ബഘീര’, ‘ഹദിന??െന്തു’, ‘ശാഖാഹാരി’ എന്നീ സിനിമകളും മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്. മികച്ച നടന്‍ വിഭാഗത്തില്‍ കന്നഡയിലെ മുന്‍നിര താരങ്ങളായ ശിവരാജ്കുമാര്‍, സുധീപ്, ദുനിയ വിജയ് എന്നിവര്‍ ഇടംപിടിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയുടെ വൈവിധ്യവും സര്‍ഗ്ഗാത്മകതയും ആഘോഷിക്കുന്ന കൊച്ചിയിലെ ഈ ചടങ്ങ് ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഫിലിംഫെയര്‍ എഡിറ്റര്‍-ഇന്‍-ചീഫ് ജിതേഷ് പിള്ളൈ പറഞ്ഞു. കേരള ടൂറിസത്തിന് പുറമെ കാമര്‍ ഫിലിം ഫാക്ടറി, ടിടികെ പ്രസ്റ്റീജ്, സെന്‍സോഡെന്റ് ഡിഎസ്പി എന്നിവരുടെ സഹകരണത്തോടെയാണ് പുരസ്‌കാര നിശ അരങ്ങേറുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala