Wednesday, February 11, 2026
HomeKeralaആറാം വാർഷികം: കറുകുറ്റി നിവാസികൾക്ക് ഹെൽത്ത് ചെക്കപ്പുകളിൽ 50% ഇളവ് പ്രഖ്യാപിച്ച്...

ആറാം വാർഷികം: കറുകുറ്റി നിവാസികൾക്ക് ഹെൽത്ത് ചെക്കപ്പുകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ | Apollo Adlux Hospital

അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കറുകുറ്റി ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു (Apollo Adlux Hospital ). പഞ്ചായത്ത് പരിധിയിലുള്ളവർക്ക് ഫെബ്രുവരി 28 വരെ ആശുപത്രിയിലെ എല്ലാ സ്റ്റാൻഡേർഡ് ഹെൽത്ത് ചെക്കപ്പുകൾക്കും 50 ശതമാനം ഇളവ് ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ആശുപത്രിയിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ് നിർവഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, വൈസ് പ്രസിഡന്റ് മാജി ബാബു എന്നിവർ ചേർന്ന് വൗച്ചർ ഏറ്റുവാങ്ങി.

കറുകുറ്റി ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതി അംഗങ്ങൾക്ക് ആശുപത്രി അധികൃതർ ചടങ്ങിൽ സ്വീകരണം നൽകി. പ്രദേശത്തിന്റെ സമഗ്ര പുരോഗതിക്കായി പഞ്ചായത്തും ആശുപത്രി അധികൃതരും തമ്മിലുള്ള പരസ്പര സഹകരണ സാധ്യതകൾ യോഗം ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരോഗ്യ മേഖലയിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് സി.ഇ.ഒ ഡോ. ഏബെൽ ജോർജ് പറഞ്ഞു.

ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സജു സാമുവൽ ജേക്കബ്, അഡ്ലക്സ് മെഡിസിറ്റി പ്രോജക്ട് ഹെഡ് ഷാനു കെ.സി. എന്നിവരും ആശുപത്രി ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു. കറുകുറ്റി റെസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ ‘അക്രാക്കിന്റെ’ (AKRAC) കീഴിലുള്ള വിവിധ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആശുപത്രി അധികൃതർ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala