മരിച്ചുപോയ തന്റെ രണ്ട് സഹോദരന്മാരായ വേണുവും ബാലുവും തന്നിലൂടെ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടി ആശ ശരത്ത് (Asha Sharath). തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു താരം. സഹോദരൻ മരിച്ച അന്ന് വാട്സ്ആപ്പിൽ ഇട്ട ഡിപി താൻ ഇതുവരെ മാറ്റിയിട്ടില്ലെന്നും, തന്റെ ഫോണിൽ നിന്ന് ഒരു സന്ദേശം പോകുമ്പോൾ അത് അവർ അയക്കുന്നതാണെന്ന ഫീൽ ലഭിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആശ ശരത്ത് പറഞ്ഞു.
രണ്ടാമത്തെ സഹോദരനായ ബാലുവിന്റെ മരണശേഷം അമ്മയെ ആശ്വസിപ്പിക്കാൻ താൻ കണ്ടെത്തിയ വഴികളെക്കുറിച്ചും ആശ പങ്കുവെച്ചു. “നമ്മളെല്ലാവരും ക്യൂവിലാണ്, അവർ നേരത്തെ പോയി സീറ്റ് പിടിച്ചു എന്ന് മാത്രമാണ് ഞാൻ അമ്മയോട് പറയാറുള്ളത്” എന്ന് താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. സഹോദരൻ ഉപയോഗിച്ചിരുന്ന ഫോൺ ഇപ്പോൾ അമ്മയാണ് ഉപയോഗിക്കുന്നത്. അമ്മ വിളിക്കുമ്പോൾ ഇപ്പോഴും ഫോണിൽ ‘ബാലേട്ടൻ’ എന്നാണ് തെളിയുന്നത്. തന്റെ പുതിയ വീടിന് സഹോദരന്റെ ഓർമ്മയ്ക്കായി ‘ബാലഗോകുലം’ എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Summary: Actress Asha Sharath recently shared emotional memories of her late brothers, Venu and Balu.



