മോസ്കോ: റഷ്യയുടെ തെക്കൻ മേഖലയായ ക്രാസ്നോദറിൽ ചൊവ്വാഴ്ച (2026 ഫെബ്രുവരി 10) ഭൂചലനം അനുഭവപ്പെട്ടു (Earthquake). റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. മേഖലയിലെ പ്രധാന തുറമുഖ നഗരമായ നോവോറോസിസ്കിലു പരിസര പ്രദേശങ്ങളിലും ചലനം പ്രകടമായിരുന്നു. എന്നാൽ ഭൂചലനം കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കോ കെട്ടിടങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് നോവോറോസിസ്ക് മേയർ ആൻഡ്രി ക്രാവ്ചെങ്കോ അറിയിച്ചു. ജനജീവിതം സാധാരണ നിലയിലാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷണം തുടരുകയാണ്. റഷ്യയുടെ ഈ മേഖലയിൽ ഇടയ്ക്കിടെ നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
Summary: A 4.8-magnitude earthquake struck Russia’s southern Krasnodar region on Tuesday, February 10, 2026. According to the Mayor of Novorossiysk, Andrei Kravchenko, the tremors caused no damage to the city’s infrastructure or casualties, and the situation remains stable



