Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeNationalക്രമസമാധാനം ഉറപ്പാക്കണം, ഗതാഗതക്കുരുക്ക് പാടില്ല, 5000 പേർക്ക് പങ്കെടുക്കാം: വിജയ്‌യുടെ സേലത്തെ...

ക്രമസമാധാനം ഉറപ്പാക്കണം, ഗതാഗതക്കുരുക്ക് പാടില്ല, 5000 പേർക്ക് പങ്കെടുക്കാം: വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് ഉപാധികളോടെ അനുമതി | Vijay

🎙️ Latest Podcast

ചെന്നൈ: ശക്തിപ്രകടനത്തിനൊരുങ്ങി വിജയ്‌യുടെ ടി വി കെ. വരുന്ന വെള്ളിയാഴ്ച സേലത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിന് ഉപാധികളോടെ പൊലീസ് അനുമതി നൽകി. എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമായ സേലം തന്നെ വിജയ് തിരഞ്ഞെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.(5000 people can participate, Vijay’s public meeting in Salem gets permission with conditions)

കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ യോഗം പൂർത്തിയാക്കണം. ഏകദേശം 5000 പേർ പങ്കെടുക്കുന്ന യോഗത്തിനാണ് നിലവിൽ അനുമതി. വിജയ് എത്തുന്ന പാതയിൽ യാതൊരുവിധ ഗതാഗതക്കുരുക്കും ഉണ്ടാക്കാൻ പാടില്ല. ക്രമസമാധാന പാലനത്തിന് കർശന നിർദ്ദേശമുണ്ട്.

ജയലളിത തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിച്ചിരുന്ന സേലം ശങ്കഗിരിക്ക് സമീപത്തെ മൈതാനമാണ് വിജയും തിരഞ്ഞെടുത്തിരിക്കുന്നത്. എ.ഐ.എ.ഡി.എം.കെയുടെയും ജയലളിതയുടെയും ഉറച്ച കോട്ടയായ സേലത്ത് വലിയ ജനപങ്കാളിത്തം ഉറപ്പാക്കി രാഷ്ട്രീയ കരുത്ത് തെളിയിക്കാനാണ് ടി.വി.കെയുടെ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.