Sunday, February 8, 2026
HomeSportsഅണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആറാം കിരീടം; ഇംഗ്ലണ്ടിനെ തകർത്ത് ഹരാരെയിൽ...

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആറാം കിരീടം; ഇംഗ്ലണ്ടിനെ തകർത്ത് ഹരാരെയിൽ മുത്തമിട്ട് ചുണക്കുട്ടികൾ | Under-19 World Cup 2026

ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചാരമാക്കി ഇന്ത്യയ്ക്ക് ആറാം കിരീടം (Under-19 World Cup 2026). ഫൈനലിൽ 100 റൺസിന്റെ കൂറ്റൻ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിന് ഓൾഔട്ടായി.

സ്കോർ :
ഇന്ത്യ: 411/9 (50 ഓവർ)
ഇംഗ്ലണ്ട്: 311 (44.2 ഓവർ)

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വൈഭവ് നൽകിയത് സ്വപ്നതുല്യമായ തുടക്കമാണ്. വെറും 80 പന്തിൽ നിന്ന് 175 റൺസാണ് താരം അടിച്ചുകൂട്ടിയത്. 15 ഫോറും 15 സിക്സറുകളുമാണ് വൈഭവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 32 പന്തിൽ അർധസെഞ്ചുറിയും 55 പന്തിൽ സെഞ്ചുറിയും താരം പൂർത്തിയാക്കി.

ക്യാപ്റ്റൻ ആയുഷ് മാ്രെത (50), വേദാന്ത് ത്രിവേദി (32), അഭിഗ്യാൻ കുണ്ടു (40) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് വിലപ്പെട്ട സംഭാവനകൾ നൽകി.

കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പ്രഹരമേറ്റു. എന്നാൽ കാലെബ് ഫാൽകോനറുടെ (66 പന്തിൽ 115) സെഞ്ചുറി ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ നൽകി.

ഓപ്പണർ ബെൻ ഡോകിങ്സ് (66), ബെൻ മേയസ് (45) എന്നിവർ പൊരുതിയെങ്കിലും മധ്യനിര തകർന്നത് (177/7) അവർക്ക് തിരിച്ചടിയായി.
അവസാനഘട്ടത്തിൽ ജെയിംസ് മിന്റോയുമായി (28) ചേർന്ന് ഫാൽകോനർ 92 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഇന്ത്യൻ ബൗളർമാർ വിജയം പിടിച്ചെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates