Home⁠West Bengal Election'വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം': പശ്ചിമ ബംഗാളിലെ ജനങ്ങളോട്...

‘വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം’: പശ്ചിമ ബംഗാളിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബോംഗാവിലെ താക്കൂർനഗറിൽ നടന്ന റാലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആഹ്വാനത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “നേതാജി പറഞ്ഞു, ‘നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം’ എന്ന്. നേതാജിയുടെ വിളിക്ക് രാജ്യം സർവ്വതും നൽകി. ഇന്ന് ബംഗാളിന് നിങ്ങളുടെ വോട്ട് ആവശ്യമാണ്. നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യൂ, ഞങ്ങൾ നിങ്ങളെ ടിഎംസിയിൽ നിന്ന് മോചിപ്പിക്കാം.” (Give me votes, I’ll give you freedom, says PM Modi in Matua belt)

ടിഎംസിയുടെ ഭരണത്തിന് കീഴിൽ ബംഗാൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ നിന്ന് ‘ആസാദി’ നൽകുമെന്ന് മോദി ഉറപ്പുനൽകി. ടിഎംസിയുടെ അഴിമതിയിൽ നിന്നും ഭയത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം.പെൺമക്കൾക്കെതിരായ അതിക്രമങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം. തൊഴില്ലില്ലായ്മയിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നുമുള്ള സ്വാതന്ത്ര്യം. കലാപകാരികളിൽ നിന്നുള്ള സ്വാതന്ത്ര്യം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും തൃണമൂലിനെതിരായ ബിജെപിയുടെ പോരാട്ടവും തമ്മിൽ ഒരു സമാന്തരരേഖ വരയ്ക്കാനാണ് മോദി ‘ആസാദി’ എന്ന വാക്ക് പ്രയോഗിച്ചത്.

മതുവ വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ള താക്കൂർനഗറിൽ, അവർക്ക് ഇന്ത്യൻ പൗരത്വത്തിനുള്ള അവകാശങ്ങളും രേഖകളും നൽകുമെന്ന് മോദി പ്രഖ്യാപിച്ചു. “നിങ്ങൾക്ക് ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ ലഭിക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്,” അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന് മുന്നോടിയായി അദ്ദേഹം താക്കൂർനഗറിലെ മതുവ ക്ഷേത്രം സന്ദർശിക്കുകയും അന്തരിച്ച മതുവ മാതാവ് ബീനാപാണി ദേവിയുമായുള്ള പഴയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.

അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളെ സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മോദി, നുഴഞ്ഞുകയറ്റക്കാർക്കെതിരെ കടുത്ത മുന്നറിയിപ്പ് നൽകി. “ഏപ്രിൽ 29-ന് മുമ്പ് നുഴഞ്ഞുകയറ്റക്കാർ ബംഗാളും ഇന്ത്യയും വിട്ടുപോകണം. അല്ലാത്തപക്ഷം, മെയ് 4-ന് ശേഷം ഓരോരുത്തരെയും പുറത്താക്കും,” അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 93 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയത് ടിഎംസിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന് മോദി അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിൽ ബിജെപി വൻ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റാലിക്ക് ശേഷം കൊൽക്കത്തയിൽ ബി.കെ. പോൾ അവന്യൂ മുതൽ ഖന്ന ക്രോസിംഗ് വരെ മോദി റോഡ് ഷോ നടത്തി. റോഡ് ഷോയ്ക്ക് മുന്നോടിയായി പ്രശസ്തമായ തന്താനിയ കാളിബാരിയിൽ അദ്ദേഹം പ്രാർത്ഥന നടത്തുകയും ചെയ്തു. ഐ-പാക് വിഷയത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നും എന്നാൽ സുപ്രീം കോടതിയുടെ കർശന ഉത്തരവ് തിരിച്ചടിയായെന്നും മോദി പ്രസംഗത്തിൽ പരാമർശിച്ചു.

WhatsApp Channel Banner

Latest updates

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച്...

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മകൻ പോലീസ് പിടിയിലായി (Thrissur Attempt...

‘അവാർഡ് പ്രഖ്യാപനം പോലും അറിഞ്ഞില്ല’; ദേശീയ പുരസ്കാര നേട്ടത്തിൽ...

കൊച്ചി: മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വിവരം സുഹൃത്തിന്റെ ഫോൺവിളിയിലൂടെയാണ് അറിഞ്ഞതെന്ന് ഗായിക വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi). അവാർഡ് പ്രഖ്യാപനം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ നേട്ടം...

ഫിഫ ലോകകപ്പ് ഫൈനൽ: ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ...

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു (V Sivankutty). അർജന്റീനയും സ്പെയിനും തമ്മിലുള്ള...

കോഴിക്കോട്ട് വീണ്ടും സ്‌കൂൾ ബസ് അപകടം; യാത്രയ്ക്കിടെ ബസിൽ...

കോഴിക്കോട്: സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ തെറിച്ചുവീഴുന്ന അപകടങ്ങൾ തുടർച്ചയാവുന്നു. കോഴിക്കോട് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് (Kozhikode School Bus Accident) സ്കൂളിലെ 13 വയസുകാരിയായ വിദ്യാർത്ഥിനിയാണ് സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക്...

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;...

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE Class 10 Results) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഡിജിലോക്കർ മുഖേന ഫലം പരിശോധിക്കാനാകും. കൂടാതെ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...