
ടെക്സസ്: പുലർച്ചെ തെക്കൻ ടെക്സസിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 24 പേർ മരിച്ചു(floods). വേനൽക്കാല ക്യാമ്പിൽ കഴിഞ്ഞിരുന്ന 20 ലധികം പെൺകുട്ടികളെ കാണാതായി.
ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ബോട്ട്, ഹെലികോപ്റ്റർ എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതുവരെ 237 പേരെ രക്ഷപ്പെടുത്തി.
ഗ്വാഡലൂപ്പെ നദി പ്രളയസമാനമായി തന്നെ ഒഴുകുകയാണ്. അതേസമയം മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ടെക്സസ് ഗവര്‍ണറുമായി വിഷയം ചർച്ചചെയ്തതായും സഹായധനം പ്രഖ്യാപിച്ചതായും ട്രംപ് വ്യക്തമാക്കി.