ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന സിംബാബ്‌വെ ടീം വലിയ ആത്മവിശ്വാസത്തിലാണ് (Zimbabwe Coach Justin Sammons). വെസ്റ്റ് ഇൻഡീസിനോട് ഏറ്റുവാങ്ങിയ കനത്ത തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സിംബാബ്‌വെ മുഖ്യ പരിശീലകൻ ജസ്റ്റിൻ സമ്മൺസ് പറഞ്ഞു. വ്യാഴാഴ്ച ചെന്നൈയിലാണ് ഇന്ത്യ-സിംബാബ്‌വെ പോരാട്ടം നടക്കുന്നത്.
സൂപ്പർ 8-ൽ തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് 107 റൺസിന്റെ ഭീമമായ തോൽവിയാണ് സിംബാബ്‌വെ വഴങ്ങിയത്. വിൻഡീസ് ഉയർത്തിയ 254 റൺസ് പിന്തുടർന്ന സിംബാബ്‌വെ ബൗളർമാർക്ക് താളം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ദക്ഷിണാഫ്രിക്കയോട് തോറ്റെത്തുന്ന ഇന്ത്യയും വലിയ വാശിയോടെയാകും ചെന്നൈയിൽ കളിക്കാനിറങ്ങുകയെന്ന് സമ്മൺസ് വിലയിരുത്തുന്നു. ഇന്ത്യൻ ബാറ്റർമാരുടെ താളം തെറ്റിക്കാൻ തന്ത്രപരമായ നീക്കങ്ങൾ നടത്തുമെന്നും സമ്മർദ്ദഘട്ടങ്ങളിൽ ശാന്തത പാലിക്കാൻ തന്റെ താരങ്ങളെ പരിശീലിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെ പന്തെറിഞ്ഞപ്പോൾ തങ്ങൾ പ്രവചിക്കാവുന്ന രീതിയിലാണ് പന്തെറിഞ്ഞതെന്നും എന്നാൽ ചെന്നൈയിലെ വലിയ ഗ്രൗണ്ടിൽ കൂടുതൽ ബുദ്ധിപൂർവ്വം പന്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Zimbabwe head coach Justin Sammons expects a tough challenge from India in their upcoming T20 World Cup Super 8 clash in Chennai.

