

കീവ്: റഷ്യ തങ്ങളുടെ ആക്രമണങ്ങൾക്കായി ബെലാറസിനെ ഒരു താവളമായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി (Ukraine War). ബെലാറസിലെ അതിർത്തി ഗ്രാമങ്ങളിലുള്ള സാധാരണ അഞ്ച് നില കെട്ടിടങ്ങൾക്ക് മുകളിൽ റഷ്യൻ സൈന്യം ആന്റിനകളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. യുക്രെയ്‌നിന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് അയക്കുന്ന 'ഷാഹെദ്' ഡ്രോണുകളെ നിയന്ത്രിക്കാനാണ് ഈ സംവിധാനങ്ങൾ ഉപയോഗിക്കുന്നത്.
യുക്രെയ്‌നിന്റെ വ്യോമ പ്രതിരോധ മിസൈലുകളെയും ഇന്റർസെപ്റ്റർ സംവിധാനങ്ങളെയും വെട്ടിച്ച് ആക്രമണം നടത്താനാണ് റഷ്യ ബെലാറസ് മണ്ണിൽ തമ്പടിക്കുന്നത്. ഇത് ബെലാറസിന്റെ പരമാധികാരത്തിന് തന്നെ ഭീഷണിയാണെന്ന് സെലെൻസ്‌കി ഓർമ്മിപ്പിച്ചു. ജനവാസ കേന്ദ്രങ്ങളിൽ സൈനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വഴി സാധാരണക്കാരുടെ ജീവന് റഷ്യ വില കൽപ്പിക്കുന്നില്ലെന്നും ഇതിൽ നിന്ന് ബെലാറസ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷ്യൻ ഡ്രോൺ ആക്രമണങ്ങളെ സാമ്പത്തികമായി ലാഭകരമായ രീതിയിൽ നേരിടാൻ 'ഇന്റർസെപ്റ്റർ ഡ്രോണുകൾ' നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും കൂടുതൽ ഫണ്ട് കണ്ടെത്താൻ സൈന്യത്തിന് നിർദ്ദേശം നൽകി. റഷ്യയുടെ അത്യാധുനിക 'ഒരേഷ്നിക്' മിസൈലുകൾ ബെലാറസിൽ വിന്യസിച്ചതായി ലൂക്കാഷെങ്കോ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സെലെൻസ്‌കിയുടെ ഈ പ്രസ്താവന വരുന്നത്.
Ukrainian President Volodymyr Zelenskyy accused Russia of using Belarusian residential buildings to install antennas and guidance equipment for Shahed drone attacks on Ukraine. Following a military staff meeting on December 26, 2025, Zelenskiy claimed that Moscow is attempting to bypass Ukrainian interceptor positions by launching attacks through Belarus. He criticized Belarus for surrendering its sovereignty to Russia and urged Minsk to stop endangering human lives by allowing military hardware in civilian settlements.