
അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമായി എല്ലാ വർഷവും ഓഗസ്റ്റ് 13 ന് ലോക അവയവദാന ദിനം ആചരിക്കുന്നു. ഒരു വ്യക്തിയുടെ സമ്മതത്തോടെ, അവയവങ്ങൾ നിയമപരമായി നീക്കം ചെയ്ത് മറ്റൊരാൾക്ക് മാറ്റിവയ്ക്കാൻ അനുവദിക്കുന്ന പ്രക്രിയയാണ് അവയവ ദാനം. ദാതാവ് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആകാം, അടുത്ത ബന്ധുവും ആകാം. ഏറെ പ്രതീക്ഷകളോടെ ജീവനും ആരോഗ്യവും തിരികെ പിടിക്കാൻ ആരോഗ്യമുള്ള അവയങ്ങൾ കാതുകഴിയുന്നവർ ഏറെയാണ്. ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നന്മയുള്ള പ്രവർത്തി കൂടിയാണ് അവയവദാനം. (World Organ Donation Day)
അവയവങ്ങൾ പ്രവർത്തനരഹിതമാകുന്നത് മുൻനിര രോഗങ്ങളിൽ ഒന്നാണ്. അവയവങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി നിർദ്ധന രോഗികൾക്ക് ജീവൻ നഷ്ടപ്പെടുന്നു. ഹൃദയങ്ങൾ, വൃക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ, കുടൽ, കൈകൾ, മുഖം, കലകൾ, അസ്ഥി മജ്ജ, സ്റ്റെം സെല്ലുകൾ എന്നിവ ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് എട്ട് ജീവനുകൾ വരെ രക്ഷിക്കാൻ കഴിയും.
2021-ൽ, ആഗോളതലത്തിൽ 1,44,302 അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നു, ഇതിൽ തന്നെ 26.44% (38,156) മരണപ്പെട്ടവരുടെ അവയവദാന ശസ്ത്രക്രിയകളാണ് നടന്നത്. ഇന്ത്യയിൽ മാത്രം 12,259 അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തി, ഇത് ആഗോളതലത്തിൽ എട്ട് ശതമാനത്തോളം വരും. വൃക്കകൾ , കരൾ, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ്, ചെറുകുടൽ എന്നിവയാണ് ഏറ്റവും കൂടുതൽ അവയവദാനം ചെയ്ത അവയവങ്ങൾ. എന്നിരുന്നാലും, ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 175,000 വൃക്കകൾ 50,000 കരളുകൾ, ഹൃദയങ്ങൾ, ശ്വാസകോശങ്ങൾ, 2,500 പാൻക്രിയാസ് എന്നിവ ഇനിയും ആവശ്യമാണ് ഒട്ടനവധി ജീവനുകൾ തിരികെ പിടിക്കാൻ.
ലോകത്തിലെ ആദ്യത്തെ വിജയകരമായ അവയവദാന ശസ്ത്രക്രിയ നടത്തിയത് അമേരിക്കയിലാണ്. അവയവം ദാനം ചെയ്ത ആദ്യ വ്യക്തി റൊണാൾഡ് ലീ ഹെറിക്ക് ആയിരുന്നു. 1954-ൽ അദ്ദേഹം തന്റെ വൃക്ക തന്റെ ഇരട്ട സഹോദരന് നൽകുകയായിരുന്നു. മാനവരാശിയുടെ വളർച്ചയ്ക്ക് തന്നെ അതുല്യമായ സംഭാവന നല്‍കിയ ജോസഫ് മുറയെ പിൽകാലത്ത് ശാസ്ത്ര ലോകം 1990ല്‍ പരമോന്നത ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി.
ഏതൊക്കെ അവയവങ്ങള്‍ നമുക്ക് ദാനം ചെയ്യാം?
ശ്വാസകോശം, ചെറുകുടല്‍, സ്‌കിന്‍ ടിഷ്യു, അസ്ഥികളുടെ ടിഷ്യു, ധമനികള്‍, പാന്‍ക്രിയാസ്, ഹൃദയവാള്‍വ്, കോര്‍ണിയ, കരള്‍, വൃക്ക, ഹൃദയം, കണ്ണ്.