
ന്യൂയോർക്ക് : ലോക കോടേശ്വരൻ ഇലോൺ മസ്കിന്റെ ആസ്തിയിൽ വൻ ഇടിവ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മസ്കിൻ്റെ ആസ്തിയിൽ 120 ബില്യൺ ഡോളറിന്റെ (10 ലക്ഷം കോടിയിലേറെ രൂപ) ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്തത്തിലെ ഏറ്റവും വലിയ കമ്പനികളുടെ സിഇഒ ആണ് ഇലോൺ മസ്ക്. ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് എന്നിവ അതിൽപ്പെടുന്നു. കൂടാതെ ഇപ്പോൾ യുഎസ് ഗവൺമെന്റിൽ മുതിർന്ന ഉപദേശക സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നയാളുമാണ്.
കാർ ഭീമന്മാരായ ടെസ്‌ലയുടെ ഓഹരിയിലെ വൻ ഇടിവും , രാഷ്ട്രീയത്തിലെ മസ്കിന്റെ ഇടപെടലുകളും വലിയ തിരിച്ചടിയ്ക്ക് കരണമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.ഈ വർഷത്തിൻ്റെ തുടക്കം മുതൽ തന്നെ ഇലോൺ മസ്കിൻ്റെ ആസ്തിയിൽ ഏകദേശം 25 ശതമാനം ഇടിവുണ്ടായി. 2021 ജനുവരി മുതൽ ലോക കോടേശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇലോൺ മസ്‌ക്. 330 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി.
റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയാണ് സ്‌പേസ് എക്‌സ്.ഈ കമ്പനിയുടെ ഏകദേശം 42% ഓഹരികൾ ഒരു ട്രസ്റ്റ് വഴി മസ്‌ക് സ്വന്തമാക്കിയിട്ടുണ്ട്. ഈ കമ്പനിയിൽ നിന്നുള്ള മസ്‌കിന്റെ സമ്പത്ത് 136 ബില്യൺ ഡോളറാണ്.
ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഉടമസ്ഥതയാണ് മസ്‌കിന്റെ ആസ്തിയുടെ രണ്ടാമത്തെ കാരണം. കമ്പനിയുടെ ഏകദേശം 13% അദ്ദേഹത്തിന് സ്വന്തമാണ്. ഈ കമ്പനിയുടെ ആസ്തി 942.37 ബില്യൺ ഡോളറാണ്.
ചൈന ഉൾപ്പെടെ ലോകത്തിലെ വമ്പൻ വാഹന വിപണികളിൽ ടെസ്‍ലയ്ക്ക് സജീവ സാനിധ്യമുണ്ട്. എന്നാൽ ഇപ്പോഴിതാ, ടെസ്‍ലയ്ക്ക് ചൈനയിൽ വൻ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ചൈനയിൽ കമ്പനി കഴിഞ്ഞ അഞ്ച് മാസമായി തുടർച്ചയായി വിൽപ്പനയിൽ പിന്നോട്ട് പോയിരിക്കുന്നു. ഫെബ്രുവരിയിൽ ടെസ്‌ലയുടെ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 49 ശതമാനം ഇടിഞ്ഞു. അതുപോലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, എക്സ്എഐ, ദി ബോറിംഗ് കമ്പനി, ന്യൂറലിങ്ക് എന്നിവയിലും മസ്കിന് ഓഹരികളുണ്ട്.