വിമാനത്തിനുള്ളിൽ യുവതി പ്രസവിച്ചു; വിമാനം എമർജൻസി ലാൻഡ് ചെയ്തു | Woman Gave Birth Inside Plane

ബ്രസൽസ് എയലെെൻസ് വിമാനത്തിലാണ് സംഭവം നടന്നത്
baby
Published on

ഡാകർ: വിമാന യാത്രയ്ക്കിടെ യുവതി പ്രസവിച്ചു(Woman Gave Birth Inside Plane). സെനഗലിലെ ഡാകറിൽ നിന്ന് ബ്രൂസലിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്ത ഗർഭിണിയായ പാസഞ്ചർ നാഡിയാണ് വിമാനത്തിനുള്ളിൽ പ്രസവിച്ചത്. ബ്രസൽസ് എയലെെൻസ് വിമാനത്തിലാണ് സംഭവം നടന്നത്.

വിമാനം യാത്ര ആരംഭിച്ച് മിനിറ്റുകൾ കഴിയഞ്ഞതും നാഡിയ്ക്ക് വേദന അനുഭവപെട്ടു. ഇത് വെറുവേദനയല്ലെന്ന് മനസിലാക്കിയ ഫ്ലെെറ്റ് അറ്റൻഡന്റ് ജെന്നിഫർ ജോയി ഉടൻ തന്നെ വിമാനത്തിലുള്ള ആളുകളെ വിവരം അറിയിച്ചു. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും 22 വയസുകാരിയായ നഴ്സും സഹായിക്കാൻ വന്നതോടെ ഫ്ലെെറ്റ് അറ്റൻഡന്റും ചേർന്ന് പ്രസവം എടുക്കുകയായിരുന്നു.

എമർജൻസി ലാൻഡിംഗിനായി പെെലറ്റ് വിമാനം തിരിച്ച് ഡാകറിലേക്ക് ഇറക്കിയെങ്കിലും യുവതിയ്ക്ക് കുഞ്ഞ് ജനിച്ചിരുന്നു.വളരെ പെട്ടെന്നാണ് കുഞ്ഞിന്റെ ശബ്ദം കാബിനിൽ നിറഞ്ഞതെന്ന് ജെന്നിഫർ പറയുന്നു. കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ബ്രസൽസ് എയലെെൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. 'ഫന്റ' എന്ന് പേരിട്ട കുഞ്ഞിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com