

ടെഹ്റാൻ: ഇസ്രയേൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ആക്രമണം തുടർന്നാൽ ഇറാനിയൻ സായുധ സേനയിൽ നിന്ന് കഠിനവും ശക്തവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് മസൂദ് മുന്നറിയിപ്പ് നൽകി.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള ഫോൺ കോളിനിടെയാണ് മസൂദ് ഈ പരാമർശങ്ങൾ നടത്തിയതെന്ന് റിപ്പോർട്ട്.
അതേ സമയം, ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. 150ൽ അധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഐഡിഎഫ് അറിയിച്ചു.