
ഇറ്റലി: വേനൽക്കാലത്തെ ഉഷ്ണതരംഗങ്ങൾ വർദ്ധിച്ചതോടെ ഇറ്റലിയിൽ കാട്ടുതീ വീണ്ടും സജീവമാകുന്നു(Wildfire). തെക്കൻ ഇറ്റലിയിലെ ദേശീയോദ്യാനത്തിൽ കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്.
പ്രദേശത്ത് തീ അണയ്ക്കാൻ 12 ടീമുകളും 6 കാനഡെയർ വിമാനങ്ങളും അശ്രാന്ത പരിശ്രമം നടത്തുന്നതായാണ് റിപ്പോർട്ട്. അതേസമയം ഇന്ന് വെസൂവിയസ് പർവതത്തിന് സമീപം കാട്ടു തീ പടർന്നു പിടിച്ചതോടെ പർവ്വത പ്രദേശത്ത് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി.
പ്രദേശത്ത് തീ പടരുന്ന സാഹചര്യം വിലയിരുത്താൻ ഡ്രോണുകൾ നിരീക്ഷണം നടത്തുന്നതായി അധികൃതർ അറിയിച്ചു.