
കാലിഫോർണിയ: കാട്ടുപന്നികളുടെ മാംസം നിയോൺ നീലയായി മാറുന്നതായി റിപ്പോർട്ട്(Wild boar). മലിനമായ മാംസം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
ഇതിൽ കാട്ടുപന്നിയുടെ മാംസം കഴിക്കുന്ന വേട്ടക്കാർക്ക് കർശന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മാംസം പാചകം ചെയ്താലും വിഷം ഇല്ലാതാകില്ല. എലികളുടെ എണ്ണം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന എലിനാശിനിയായ ഡിഫാസിനോണിൽ നിന്നുള്ള വിഷബാധയാണ് ഈ നിറം മാറ്റത്തിന് കാരണം.
ഇത് കഴിക്കുന്നത് വഴി മൂക്കിൽ നിന്ന് രക്തസ്രാവം, മോണയിൽ രക്തസ്രാവം, മൂത്രത്തിൽ രക്തം, മലത്തിൽ രക്തം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.