

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി വിക്കിപീഡിയയുടെ ഉടമസ്ഥരായ വിക്കിമീഡിയ ഫൗണ്ടേഷൻ പ്രമുഖ ടെക് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചു (Wikipedia AI Deal). മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ തുടങ്ങിയ വമ്പൻ കമ്പനികൾ വിക്കിപീഡിയയിലെ വിവരങ്ങൾ ഔദ്യോഗികമായി ഉപയോഗിക്കുന്നതിനായി വിക്കിമീഡിയ എന്റർപ്രൈസുമായി കൈകോർക്കും. ഗൂഗിളുമായി 2022 മുതൽ തന്നെ വിക്കിമീഡിയയ്ക്ക് ഇത്തരമൊരു ധാരണയുണ്ട്.
ജെനറേറ്റീവ് എഐ ചാറ്റ്ബോട്ടുകളുടെയും അസിസ്റ്റന്റുകളുടെയും കൃത്യത ഉറപ്പാക്കാൻ വിക്കിപീഡിയയിലെ 300-ലധികം ഭാഷകളിലുള്ള 6.5 കോടിയിലധികം ലേഖനങ്ങൾ അത്യന്താപേക്ഷിതമാണ്. സാധാരണയായി വിക്കിപീഡിയ വിവരങ്ങൾ സൗജന്യമായി ലഭ്യമാണെങ്കിലും, വലിയ തോതിൽ ഡാറ്റ ശേഖരിക്കുന്നത് വിക്കിമീഡിയയുടെ സെർവർ ചെലവുകൾ വർദ്ധിപ്പിച്ചിരുന്നു. പുതിയ കരാറിലൂടെ ടെക് കമ്പനികൾ പണം നൽകി ഡാറ്റ ഉപയോഗിക്കുന്നത് വിക്കിമീഡിയയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കും. ലോകമെമ്പാടുമുള്ള രണ്ടര ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരാണ് വിക്കിപീഡിയയിലെ വിവരങ്ങൾ തയ്യാറാക്കുകയും വസ്തുതകൾ പരിശോധിക്കുകയും ചെയ്യുന്നത്.
The Wikimedia Foundation has secured major partnerships with tech giants like Microsoft, Meta, and Amazon to license Wikipedia content for training artificial intelligence models. As Wikipedia's vast database of 65 million articles serves as a foundational resource for generative AI, this move through "Wikimedia Enterprise" allows the non-profit to monetize high-volume data access. This strategy aims to cover rising server costs and create a sustainable financial ecosystem for the volunteer-driven encyclopedia amid the growing demands of the AI industry.