നോബൽ സമ്മാനങ്ങളിൽ കണക്കില്ല! ലോകത്തിലെ ഏറ്റവും വലിയ ബഹുമതിയിൽ ഗണിതത്തിന് ഇടമില്ല; നോബൽ സമ്മാന പട്ടികയിൽ നിന്ന് കണക്കിനെ ഒഴിവാക്കിയത് എന്ത് കൊണ്ടെന്ന് അറിയാം | Why is there no Nobel Prize in Mathematics

nobel
Published on

നോബൽ സമ്മാനം, മനുഷ്യരാശിയുടെ ഉന്നമനത്തിനായി മികച്ച സംഭാവനകൾ നൽകിയവർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതി. ഈ വർഷത്തെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖകളകളിലായി മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. 2025 ൽ 13 വ്യക്തികൾക്കാണ് നോബൽ സമ്മാനം ലഭിച്ചത്. നോബൽ സമ്മാന പ്രഖ്യാപന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്ത തലക്കെട്ടുകളിൽ ഇടം പിടിച്ചിരിക്കുകയാണ്. എന്നാൽ, ഗണിതശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ച ഒരാളെക്കുറിച്ച് എങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? കേൾക്കാൻ വഴിയില്ല, കാരണം ഗണിതശാസ്ത്രത്തിന് നോബൽ സമ്മാനം നൽകാറില്ല. മറ്റ് വിഷയങ്ങളെപ്പോലെ ഗണിതശാസ്ത്രത്തിന് ഒരു പ്രത്യേക നോബൽ സമ്മാന വിഭാഗം ഇല്ല എന്നതാണ് വാസ്തവം. (Why is there no Nobel Prize in Mathematics)

'ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്' എന്ന വാചകം കേൾക്കാത്തവർ ചുരുക്കമാണ്. ലോകത്തെ മാറ്റിമറിച്ച പല കണ്ടുപിടുത്തങ്ങൾക്കും പിന്നിൽ ഗണിതശാസ്ത്രത്തിന്റെ വലിയ പങ്കുണ്ട്, എങ്കിൽ എന്തുകൊണ്ടാകും ആൽഫ്രഡ് നോബൽ ഈ സുപ്രധാന വിഷയത്തെ തന്റെ സമ്മാനപട്ടികയിൽ നിന്ന് ഒഴിവാക്കിയത്? ഇതിന് പിന്നിൽ ചില ചരിത്രപരമായും തത്ത്വപരമായും കാരണങ്ങളുണ്ട്.

എന്തുകൊണ്ട് കണക്കില്ല ?

നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബൽ ഒരു രസതന്ത്രജ്ഞനായിരുന്നു. ഡൈനാമൈറ്റ് പോലുള്ള കണ്ടുപിടുത്തങ്ങളിലൂടെ വ്യാവസായിക മേഖലയിലെ പുരോഗതിക്ക് അദ്ദേഹം വഹിച്ച പങ്ക് വളരെവലുതായിരുന്നു. മനുഷ്യരാശിക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പ്രായോഗിക കണ്ടുപിടുത്തങ്ങൾക്കാണ് ആൽഫ്രഡ് നോബൽ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. 1895-ൽ ആൽഫ്രഡ് നോബൽ തന്റെ വിൽപത്രമെഴുതുമ്പോൾ മനുഷ്യരാശിക്ക് പ്രത്യക്ഷമായും പ്രായോഗികമായും ഉപയോഗപ്പെടുന്ന മേഖലകൾക്കാണ് നോബൽ സമ്മാനങ്ങൾ നൽകേണ്ടത് എന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ, രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയായിരുന്നു ആദ്യം തിരഞ്ഞെടുത്തത്. ആ കാലത്ത് മനുഷ്യ ജീവിതങ്ങളെ നേരിട്ട് ബാധിക്കുന്ന മേഖലയായിരുന്നില്ല ഗണിതശാസ്ത്രം. ഗണിതശാസ്ത്രത്തെ കൂടുതൽ അമൂർത്തമായ ഒരു വിഷയമായി ആൽഫ്രഡ് നോബൽ കണ്ടിരിക്കാം, പ്രായോഗിക നേട്ടങ്ങൾ അതിനില്ലെന്ന് അദ്ദേഹം ഒരുപക്ഷെ വിശ്വസിച്ചിരിക്കാം.

ആൽഫ്രഡ് നോബൽ ഗണിതശാസ്ത്രത്തിന് നോബൽ സമ്മാനം കൊടുക്കാത്തതിന് പിന്നിൽ മറ്റൊരു സിദ്ധാന്തം കൂടിയുണ്ട്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഗണിതശാസ്ത്രത്തെ പട്ടികയിൽ ഉൾപ്പെടുതാത്തത് എന്ന് വാദിക്കുന്നവരും ഏറെയാണ്. നോബലിന്റെ പ്രതിശ്രുതവധുവോ കാമുകിയോ ഒരു ഗണിതശാസ്ത്രജ്ഞനുമായി പ്രണയത്തിലായിരുന്നുവെന്നും. ഈ ദേഷ്യത്തിലാണ് ഗണിതശാസ്ത്രത്തെ നോബൽ സമ്മാനത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന കഥ കൂടി പ്രചാരണത്തിലുണ്ട്. പക്ഷേ ഇതിന് യാതൊരു തെളിവും ലഭ്യമല്ല. വാസ്തവത്തിൽ ആൽഫ്രഡ് നോബൽ ഗണിതശാസ്ത്രത്തെ അവഗണിച്ചിട്ടില്ല, എന്നാൽ തന്റെ മാനവ പ്രയോജന മാനദണ്ഡത്തിൽ അത് ഉൾപ്പെടുത്താനായിട്ടില്ല എന്നതാണ് സത്യം.

ഗണിതശാസ്ത്രത്തിന് നോബൽ സമ്മാനം ഇല്ലെങ്കിലും, ഈ മേഖലയിലെ അതുല്യ പ്രതിഭകളെ ആദരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്ന് പുരസ്കാരങ്ങളാണ് ആബേൽ പ്രൈസ്, ഫീൽഡ്സ് മെഡൽ, ചേൺ മെഡൽ അവാർഡ് എന്നിവ. ഗണിതശാസ്ത്രത്തിലെ നോബൽ സമ്മാനം എന്നാണ് ഫീൽഡ്സ് മെഡലിനെ വിശേഷിപ്പിക്കുന്നത്.

Summary: The Nobel Prize, one of the world’s highest honors, recognizes outstanding contributions to humanity across fields like Physics, Chemistry, Literature, Medicine, Peace, and Economics — but not Mathematics. Alfred Nobel, who founded the award, believed in honoring disciplines with direct practical benefits to mankind, viewing mathematics as too abstract at the time.

Related Stories

No stories found.
Times Kerala
timeskerala.com