
ന്യൂയോർക്ക് : ഇന്ത്യക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനങ്ങളുമായി വൈറ്റ്ഹൗസ് .അമേരിക്കന്‍ മദ്യത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ വലിയ തീരുവ ചുമത്തുന്നുവെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആണ് ഇന്ത്യയുടെ ഉയര്‍ന്ന തീരുവകളെക്കുറിച്ച് വിമർശിച്ചത്.
ഇന്ത്യയില്‍ അമേരിക്കന്‍ മദ്യത്തിന് 150 ശതമാനം ആണ് തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ കെന്‍റക്കി ബര്‍ബണ്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നോക്കിയാൽ അത് 100 ശതമാനം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ ഈടാക്കുന്ന ഉയര്‍ന്ന താരിഫുകളെ പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയിരിക്കുന്നത്.