
വാഷിംഗ്ടൺ: സുരക്ഷാ വീഴ്ചയെത്തുടർന്ന് സീക്രട്ട് സർവീസ് വൈറ്റ് ഹൗസ് താൽക്കാലികമായി അടച്ചു(White House). നോർത്ത് ലോൺ സുരക്ഷാ മതിലിന് മുകളിലൂടെ ആരോ ഫോൺ എറിഞ്ഞതിനെ തുടർന്നാണ് വൈറ്റ് ഹൗസ് താൽക്കാലികമായി അടച്ചത്.
സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽ സംഭവം പെട്ടതോടെയാണ് പെൻസിൽവാനിയ അവന്യൂ താൽക്കാലികമായി അടയ്ക്കാനും ഗതാഗതത്തിന് തടയിടാനും സീക്രട്ട് സർവീസ് തീരുമാനിച്ചത്.
അതേസമയം രാവിലെ 11:56 ഓടെ സുരക്ഷാ നടപടികൾ നീക്കി മാധ്യമപ്രവർത്തകർക്ക് നോർത്ത് ലോണിലേക്ക് മടങ്ങാൻ അനുമതി നൽകി. എന്നാൽ, സുരക്ഷാ വീഴ്ചയെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.