Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeWorldറഷ്യയിൽ വാട്സാപ്പിന് നിരോധനം: പകരം 'മാക്സ്' ഉപയോഗിക്കാൻ നിർദ്ദേശം | WhatsApp

റഷ്യയിൽ വാട്സാപ്പിന് നിരോധനം: പകരം ‘മാക്സ്’ ഉപയോഗിക്കാൻ നിർദ്ദേശം | WhatsApp

🎙️ Latest Podcast

Always plays the latest podcast episode

മോസ്കോ: അന്താരാഷ്ട്ര മെസേജിംഗ് ആപ്പായ വാട്സാപ്പിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി റഷ്യ. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവൺമെന്റിന്റെ നടപടി. ഇതോടെ റഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ നഷ്ടമായി. വാട്സാപ്പിന് പകരമായി റഷ്യൻ നിർമ്മിത ആപ്പായ ‘മാക്സ്’ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.(WhatsApp banned in Russia, Suggestion to use ‘Max’ instead)

റഷ്യൻ നിർമ്മിത മെസഞ്ചറാണ് മാക്സ്. രാജ്യത്തെ എല്ലാ പുതിയ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഈ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് കഴിഞ്ഞ വർഷം തന്നെ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം വിദേശ പ്ലാറ്റ്‌ഫോമുകൾക്ക് മേൽ റഷ്യ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

രാജ്യസുരക്ഷയുടെ ഭാഗമായി വിവരങ്ങൾ നിരീക്ഷിക്കാനും വിദേശ ഇടപെടലുകൾ കുറയ്ക്കാനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ഡിജിറ്റൽ മേഖലയിൽ സർക്കാരിന്റെ ഏകാധിപത്യം ഉറപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ പ്രതികരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.