"പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആഗോള സമാധാനത്തിന് ഭീഷണി" - ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് എസ്‌.സി.ഒ | Western conflicts

ചൈനയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ സംഘർഷങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
Western conflicts
Published on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ എസ്‌സി‌ഒ അപലപനം രേഖപ്പെടുത്തി(Western conflicts). ചൈന, റഷ്യ, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ ഉൾപ്പടെയുള്ള മധ്യേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്‌സി‌ഒ(ഷാങ്ഹായ് സഹകരണ സംഘടന). ചൈനയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ സംഘർഷങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളെ സംഘം രൂക്ഷമായി വിമർശിച്ചു. ഇറാന്റെ പരമാധികാരത്തിന്മേലുള്ള ലംഘനവും പ്രാദേശിക, ആഗോള സമാധാനത്തിന് ഭീഷണിയുമാണെന്ന് കൂട്ടായ്‌മ ചൂണ്ടിക്കാട്ടി. മാത്രമല്ല; സംഘർഷം "അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും കടുത്ത ലംഘനമാണെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com