
ടെഹ്റാൻ: ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി(Iran). ഇറാനിലെ ടെഹ്റാനിലാണ് ആക്രമണം നടത്തിയത്. ഇവിടെ 5 ഇടങ്ങളിൽ ഇസ്രായേൽ സ്ഫോടനം നടത്തിയതായി ഇറാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇറാന് നേരെ ഇസ്രായേൽ ആക്രമണം തുടങ്ങിയതായാണ് വിവരം.
"ഓപ്പറേഷൻ റൈസിങ് ലയൺ" എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇറാന്റെ സൈനിക തലവന്മാരെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ മുതിർന്ന കാമാൻഡർ കൊല്ലപ്പെട്ടതായാണ് വിവരം. സൈനിക കാമാൻഡർ താമസിച്ചിരുന്ന ഫ്‌ളാറ്റ് ഇസ്രായേൽ തകർത്തുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇറാൻ ശക്തമായ തിരിച്ചടിക്ക് തയാറെടുക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് വ്യക്തമാക്കി.