ഹാരി പോട്ടറും ഗെയിം ഓഫ് ത്രോൺസും ഇനി നെറ്റ്ഫ്ലിക്സിലേക്ക്? ലേലപ്പോരിൽ നെറ്റ്ഫ്ലിക്സിന് മുൻതൂക്കം; പാരാമൗണ്ടിൻ്റെ 108 ബില്യൺ ഡോളർ വാർണർ നിരസിച്ചേക്കും | Warner Bros. Discovery

വാർണർ ബ്രദേഴ്സിൻ്റെ സ്റ്റുഡിയോകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും (HBO, Max) മാത്രം വാങ്ങാനായി 72 ബില്യൺ ഡോളറിൻ്റെ കരാറാണ് നെറ്റ്ഫ്ലിക്സ് മുന്നോട്ട് വെച്ചത്
Paramount Skydance
Updated on

വാർണർ ബ്രദേഴ്സ് ഡിസ്കവറി (Warner Bros. Discovery) സ്വന്തമാക്കാൻ പാരാമൗണ്ട് സ്കൈഡാൻസ് നൽകിയ 108.4 ബില്യൺ ഡോളറിൻ്റെ (ഏകദേശം 9 ലക്ഷം കോടി രൂപ) ഭീമമായ ഓഫർ വാർണർ ബോർഡ് നിരസിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പകരം നേരത്തെ കരാറിലെത്തിയ നെറ്റ്ഫ്ലിക്സിൻ്റെ ഓഫറിനെത്തന്നെ പിന്തുണയ്ക്കാനാണ് ബോർഡ് ആലോചിക്കുന്നത്.

വാർണർ ബ്രദേഴ്സിൻ്റെ സ്റ്റുഡിയോകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും (HBO, Max) മാത്രം വാങ്ങാനായി 72 ബില്യൺ ഡോളറിൻ്റെ കരാറാണ് നെറ്റ്ഫ്ലിക്സ് മുന്നോട്ട് വെച്ചത്. എന്നാൽ മുഴുവൻ കമ്പനിയെയും ഏറ്റെടുക്കാൻ ഓഹരിയൊന്നിന് 30 ഡോളർ നിരക്കിൽ 108.4 ബില്യൺ ഡോളറിൻ്റെ 'ഓൾ-ക്യാഷ്' (പണമായി നൽകുന്ന) ഓഫറാണ് പാരാമൗണ്ട് നൽകിയത്. പാരാമൗണ്ടിൻ്റെ തുക ഉയർന്നതാണെങ്കിലും, വാർണർ ബോർഡ് നെറ്റ്ഫ്ലിക്സിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചേക്കും. ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടന്നേക്കും.

പാരാമൗണ്ടിൻ്റെ ലേലത്തിന് സാമ്പത്തിക സഹായം നൽകാനിരുന്ന ജാറെദ് കുഷ്നറുടെ അഫിനിറ്റി പാർട്ണേഴ്‌സ് ഈ പോരാട്ടത്തിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകളുണ്ട്. ങ്ങളുടെ ഓഫർ സ്വീകരിച്ചാൽ ഭരണകൂടത്തിൽ നിന്ന് പെട്ടെന്ന് അനുമതി ലഭിക്കുമെന്ന് പാരാമൗണ്ട് അവകാശപ്പെടുന്നു. എന്നാൽ നെറ്റ്ഫ്ലിക്സ്-വാർണർ ലയനം വിപണിയിലെ കുത്തക വർദ്ധിപ്പിക്കുമെന്ന് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.

എന്താണ് ഈ ലയനത്തിലൂടെ ലഭിക്കുക?

വാർണർ ബ്രദേഴ്സിൻ്റെ കൈവശമുള്ള 'ഹാരി പോട്ടർ', 'ഫ്രണ്ട്സ്', 'ഗെയിം ഓഫ് ത്രോൺസ്', ഡിസി സ്റ്റുഡിയോസ് തുടങ്ങിയ വലിയ സിനിമ-സീരിയൽ ശേഖരങ്ങൾ ആർക്ക് ലഭിക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും സ്ട്രീമിംഗ് ലോകത്തെ അടുത്ത വലിയ മാറ്റങ്ങൾ സംഭവിക്കുക.

Summary

The board of Warner Bros. Discovery (WBD) is reportedly preparing to advise its shareholders to reject a $108.4 billion hostile takeover bid from Paramount Skydance. Instead, the board is leaning toward sticking with an existing deal with Netflix, citing greater "deal certainty."

Related Stories

No stories found.
Times Kerala
timeskerala.com