ഗുഹയ്ക്കുള്ളിലെ നക്ഷത്രങ്ങൾ! ന്യൂസിലാൻഡിലെ തിളങ്ങുന്ന ഗുഹയും ഗുഹയ്ക്കുള്ളിലെ തിളങ്ങുന്ന ചെറുജീവികളും; ഗ്ലോവേം ഗുഹയുടെ രഹസ്യം| Waitomo Glowworm Caves

Waitomo Glowworm Cave
Published on

എത്രകണ്ടാലും മതിവരാത്ത, കണ്ണ് ഇമ ചിമ്മാതെ നോക്കി നിൽക്കാൻ തോന്നുന്ന ഒട്ടനവധി ഇടങ്ങളുണ്ട് നമ്മുടെ ഭൂമിയിൽ. പ്രകൃതിയുടെ ചില അത്ഭുതങ്ങൾ കാണുമ്പോൾ അറിയാതെ നാം ചിന്തിച്ചു പോകും, ശെരിക്കും സ്വർഗ്ഗം ഭൂമിയിലാണോ എന്ന്. ഇങ്ങനെ സ്വർഗ്ഗതുല്യമായ ഇടങ്ങൾ അനവധിയാണ് നമ്മുടെ കൊച്ചു ഭൂമിയിൽ. അത്തരത്തിൽ ആരെയും അതിശയിപ്പിക്കുന്ന സ്വർഗ്ഗതുല്യമായ കാഴ്ച്ചകൾ പകർന്നു നൽകുന്നൊരിടമുണ്ട് ന്യൂസിലാൻഡിൽ. ന്യൂസിലാൻഡിലെ നോർത്തേൺ ഐലൻഡിൽ സ്ഥിതിചെയ്യുന്ന ഗ്ലോ വേം ഗ്രോട്ടോ കേവ് (Glowworm Caves), പേര് പോലെ തന്നെ തിളങ്ങുന്ന ഗുഹകൾ.

തിളങ്ങുന്ന ഗുഹയോ? അതെ ഈ ഗുഹയ്ക്ക് തിളങ്ങാൻ സാധിക്കും. ഗുഹാമുഖത്ത് നിന്നും അകത്തേക്ക് നോക്കിയാൽ ഇരുട്ട് നിറഞ്ഞ ഗുഹയായെ തോന്നുകയുള്ളൂ, പക്ഷെ അതിനുള്ളിലേക്ക് പ്രവേശിച്ച് കഴിയുമ്പോഴേ സഞ്ചാരികളെ കാത്തിരിക്കുന്ന വിസ്മയത്തെ കാണുവാൻ സാധിക്കൂ. ഇരുട്ട് മൂടിയ ഗുഹയ്ക്കുള്ളിൽ പ്രപഞ്ചത്തെ പോലെ തിളങ്ങുന്ന മറ്റൊരു ലോകമാണ്. നക്ഷത്രനിബിഡമായ ആകാശത്തെ പോലെയാണ് ഗുഹയുടെ മേൽത്തട്ട്. ഇരുട്ടിന്റെ മറവിൽ മറഞ്ഞിരിക്കുന്ന അത്ഭുതലോകം. നിലയും, വെള്ളയും, ഇളംപച്ച നിറവും കലർന്ന വെളിച്ചമാണ് ഗുഹയുടെത്ത്. വൈറ്റോമോ എന്ന ഗ്രാമത്തിലാണ് ഗുഹയുള്ളത് അതുകൊണ്ടു തന്നെ വൈറ്റോമോ ഗ്ലോവോം കേവ് (Waitomo Glowworm Caves) എന്നപേരിലാണ് ഈ ഗുഹ അറിയപ്പെടുന്നത്.

30 ദശലക്ഷം വർഷത്തിലേറെ പഴക്കമുള്ള ചുണ്ണാമ്പുകല്ലിൽ നിന്നാണ് ഗുഹ രൂപംകൊണ്ടത്ത്. ചെറുബോട്ടുകളിലാണ് സഞ്ചാരികളെ ഈ ഗുഹയ്ക്കുള്ളിലേക്ക് കൊണ്ടുപോകുന്നത്. ഗുഹയ്ക്കുള്ളിലെ വൈറ്റോമോ നദിയിലൂടെയാണ് ഈ ബോട്ട് യാത്ര. ഗുഹാമുഖത്ത് നിന്ന് യാത്ര തുടങ്ങി പതുകെ പതുകെ ഗുഹയുടെ ഉള്ളിൽ പ്രവേശിക്കുന്ന സഞ്ചാരികളെ വരവേൽക്കുന്നത് ഇരുട്ടിൽ തിളങ്ങുന്ന ഗ്ലോവോമുകളാണ്. ഒറ്റനോട്ടത്തിൽ നക്ഷത്രങ്ങൾ ജ്വലിക്കുന്നത് പോലെ തോന്നുന്ന ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിൽ ചെറു പ്രാണികൾ ആണ്. കണ്ടാൽ കൊതുകിനെ പോലെ തോന്നിപ്പിക്കുന്ന അരാക്നോകാംപ ലുമിനോസ (Arachnocampa luminosa) എന്ന ചെറുപ്രാണികളാണ് ഗുഹയിലെ നക്ഷത്രശോഭയ്ക്ക് പിന്നിൽ. ഗ്ലോവോം എന്നാണ് വിശേഷിപ്പിക്കുന്നത് എങ്കിലും ഇവ പുഴുക്കൾ അല്ല. ഇവയുടെ തിളക്കം കാരണമാണ് ഗ്ലൗവോം എന്ന വിളിപ്പേര് ഇവയ്ക്ക് സ്വന്തമാക്കുവാൻ കാരണം. ഈ ചെറു ബയോലുമിനസെന്റ് പ്രാണികൾ ഇരയെ ആകർഷിക്കുന്നതിനായാണ് ഇങ്ങനെ വെളിച്ചം പുറപ്പെടുവിക്കുന്നത്. ഒന്നോ രണ്ടോ ഗ്ലോ വോമുകളല്ല ഗുഹയിലുള്ളത്, എണ്ണിയാൽ ഒടുങ്ങാത്ത ആയിരത്തോളം വരും ഇവയുടെ സംഖ്യ.

സ്റ്റലാക്ടൈറ്റുകളും സ്റ്റലാഗ്മൈറ്റുകളും ചേർന്നതാണ് ഈ ഭൂഗർഭ ഗുഹയുടെ ഘടന. 1887 ൽ ന്യൂസിലാൻഡിലെ മാവോറി ഗോത്ര വിഭാഗമാണ് ആദ്യമായി ഗുഹയിലെ അത്ഭുത പ്രതിഭാസം കണ്ടെത്തുന്നത്. അരാക്നോകാംപ ലുമിനോസിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഇവ ന്യൂസിലാൻഡിന് മാത്രം സ്വന്തമാണ് എന്നതാണ്. ന്യൂസിലാൻഡിൽ മാത്രമാണ് ഈ ചെറുപ്രാണികൾ കാണപ്പെടുന്നത്. ന്യൂസിലാൻഡിൽ തന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചിരികൾ എത്തുന്നതും ഇവിടെയാണ്. വൈറ്റോമോ ഗ്ലോ വേം ഗുഹകൾ ഇന്ന് വിനോദസഞ്ചാരികളുടെ സ്വപ്നസ്ഥാനമാണ്. ഗുഹയിലൂടെ സഞ്ചരിക്കൾക്ക് ബോട്ടിൽ മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ. പത്തു മുതൽ പതിനഞ്ചു മിനിറ്റ് അവരെ നീണ്ടു നില്കുന്നു ഗുഹയിലൂടെയുള്ള ബോട്ട് യാത്ര.

Summary: The Waitomo Glowworm Caves in New Zealand are a world-famous natural wonder. Inside the caves, countless glowworms shine like stars in the night sky. This blend of nature and science creates an unforgettable experience for visitors.

Related Stories

No stories found.
Times Kerala
timeskerala.com