കീവ് : റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാനും തയ്യാറാണെന്ന് പ്രഖ്യാപിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി രംഗത്ത്.വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ യുക്രൈന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും സെലെന്‍സ്‌കി വാഗ്ദാനം ചെയ്തു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇപ്പോൾ തന്റെ പരമമായ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കുക മാത്രമാണ്. യുദ്ധവിരാമമുണ്ടായാൽ സുരക്ഷിതമായ തെരഞ്ഞെടുപ്പിന് രാജ്യത്തിന് അവസരമൊരുക്കുമെന്നും സെലൻസ്കി വിവരിച്ചു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലും യുദ്ധം അവസാനിക്കാതെ പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ലെന്ന് സെലൻസ്കി വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുദ്ധം അവസാനിച്ചാൽ ജനാധിപത്യപരവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്താൻ പാർലമെന്റിന്റെ സഹായം തേടുമെന്ന് അദ്ദേഹം ആവർത്തിച്ചെന്നാണ് വിവരം.