ഡൽഹി : യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെട്ടു.സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സെലൻസ്കിയോട് മോദി പറഞ്ഞു.
യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.പുടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് യുക്രെയ്ൻ പ്രസിഡന്റുമായി മോദി ഫോണിൽ സംസാരിച്ചത്.
ഇന്ത്യ-യുക്രെയ്ൻ ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെക്കുറിച്ച് മോദിയെ അറിയിച്ചതായി സെലൻസ്‌കിയും എക്സിൽ കുറിച്ചു. റഷ്യൻ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുക്രൈൻ തങ്ങളുടെ സന്നദ്ധത ആവർത്തിച്ച് അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.