
കാംചാറ്റ്‌സ്‌കി: റഷ്യയിൽ ഉണ്ടായ ഭൂചനത്തിനും സുനാമിക്കും പിന്നാലെ ലോകത്തിലെ ഏറ്റവും സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നായ ക്ല്യൂചെവ്സ്കോയ് പൊട്ടിത്തെറിച്ചു( Volcano erupts). പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ വടക്കായിട്ടാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.
ഇത് സംബന്ധിച്ച വിവരം റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ യുണൈറ്റഡ് ജിയോഫിസിക്കൽ സർവീസ് സ്ഥിരീകരിച്ചു. പാർത്ഥവത്തായന്റെ പടിഞ്ഞാറൻ ചരിവിലൂടെയാണ് ലാവ പുറത്തേക്ക് ഒഴുകുന്നത്.
മാത്രമല്ല; രാത്രിയിൽ തുടർ സ്ഫോടനങ്ങൾ ഉണ്ടായതായും വിവരമുണ്ട്. അതേസമയം അഗ്നിപർവ്വതങ്ങളുടെ താഴ്‌വര സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.