
ഇന്തോനേഷ്യ: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രദേശത്ത് ലെവോട്ടോബി ലക്കി-ലാക്കി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു(Volcano eruption). ഇതേ തുടർന്ന് ബാലി വിമാനത്താവളത്തിലെ 24 വിമാന സർവീസുകൾ റദ്ദാക്കി.
ജെറ്റ്സ്റ്റാർ എയർവേയ്‌സ്, വിർജിൻ ഓസ്‌ട്രേലിയ ഉൾപ്പടെ നിരവധി ഓസ്‌ട്രേലിയൻ വിമാനങ്ങളും ഇന്തോനേഷ്യയുടെ രണ്ട് ആഭ്യന്തര വിമാനങ്ങളും റദ്ദാക്കിയവയിൽപെടുന്നു. എന്നാൽ, പസഫിക്കിലെ അഗ്നിപർവ്വത സജീവ മേഖലയായ ഇന്തോനേഷ്യയിൽ ഇത് സാധരണ സംഭവമാണ്.