

ത്രിപ്പോളി: ലിബിയയിലെ ത്രിപ്പോളിയിലുള്ള ഒരു വ്യാപാരിക്ക് 16 വർഷം മുമ്പ് താൻ ഓർഡർ ചെയ്ത ഫോണുകൾ ഒടുവിൽ കയ്യിൽ കിട്ടി (Viral Video Tripoli Nokia Unboxing). 2010-ൽ ഓർഡർ ചെയ്ത നോക്കിയ മൊബൈൽ ഫോണുകളുടെ ഷിപ്‌മെന്റാണ് യുദ്ധം കാരണം നീണ്ടുപോയി 2026-ൽ അദ്ദേഹത്തിന്റെ പക്കൽ എത്തിയത്. ഇതിന്റെ 'അൺബോക്സിംഗ്' വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
2011-ലെ നാറ്റോ ഇടപെടലിനും തുടർന്നുണ്ടായ ആഭ്യന്തര യുദ്ധത്തിനും മുമ്പാണ് ഈ ഫോണുകൾ ഓർഡർ ചെയ്തത്. ബോക്സുകൾ തുറക്കുമ്പോൾ "ഇതൊക്കെ ഫോണുകളാണോ അതോ ചരിത്ര സ്മാരകങ്ങളാണോ?" എന്ന് വ്യാപാരി തമാശയായി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. നോക്കിയയുടെ മ്യൂസിക് എഡിഷൻ ഫോണുകളും പഴയകാല പ്രീമിയം മോഡലുകളായ 'കമ്മ്യൂണിക്കേറ്റർ' ഹാൻഡ്‌സെറ്റുകളുമാണ് ബോക്സിലുണ്ടായിരുന്നത്. അയച്ച ആളും വാങ്ങിയ ആളും ത്രിപ്പോളിയിൽ തന്നെ ഏതാനും കിലോമീറ്റർ അകലത്തിലാണ് താമസിക്കുന്നതെങ്കിലും യുദ്ധം മൂലം ഈ ഷിപ്‌മെന്റ് എത്താൻ 16 വർഷം വൈകി എന്നത് ഏവരിലും അത്ഭുതമുണ്ടാക്കി.
"16 വർഷം മുമ്പ് ഈ ഫോണുകൾ വിറ്റിരുന്നെങ്കിൽ ഒരു വലിയ വീട് തന്നെ വാങ്ങാമായിരുന്നു," എന്ന് വ്യാപാരിയുടെ സുഹൃത്ത് വീഡിയോയിൽ പറയുന്നുണ്ട്. സാങ്കേതികവിദ്യ എത്ര വേഗത്തിലാണ് മാറുന്നതെന്നതിന്റെ തെളിവാണിതെങ്കിലും, ഈ പഴയ ഫോണുകൾക്ക് ഇന്ന് അന്താരാഷ്ട്ര വിപണിയിൽ 'വിന്റേജ്' മൂല്യമുണ്ടെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. കളക്ടർമാർക്കിടയിൽ ഈ പുത്തൻ സീൽ ചെയ്ത പഴയ ഫോണുകൾക്ക് വലിയ വില ലഭിക്കാൻ സാധ്യതയുണ്ട്.
A Libyan trader in Tripoli has finally received a shipment of Nokia mobile phones he ordered in 2010, after a 16-year delay caused by the country’s prolonged civil war and instability. A viral unboxing video shows the trader reacting with humor and disbelief as he examines the now-outdated devices, which serve as a poignant reminder of how conflict can freeze time and disrupt everyday commerce. Despite their obsolescence, experts suggest these "new" vintage phones could now fetch high prices in the global collector’s market.