നിറത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർ നേരിടുന്ന കളിയാക്കലുകൾ പലപ്പോഴും വിമർശനങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഈ വംശീയതയുടെ ശരങ്ങൾ നേരിടുന്നത് ഒരു 5 വയസുകാരി ഇന്ത്യൻ വംശജയായ സ്കൂൾ കുട്ടിയാണ്. സ്കൂളിൽ നിറത്തിനെ ചൊല്ലി സഹപാഠികൾ കളിയാക്കുന്നത്തിന്റെ പേരിൽ പൊട്ടി കരയുന്ന ഒരു 5 വയസുകാരിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. (Indian Girl)
5 വയസ്സുകാരി കുട്ടിയുടെ കരയുന്ന വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്ക് വച്ചത് നിഖിൽ സെയ്നി എന്ന അക്കൗണ്ടിൽ നിന്നുമാണ്. ഈ പ്രശ്നത്തിന്റെ പേരിൽ കുട്ടിക്ക് ഗുരുതരമായ തെറാപ്പി സെഷനുകൾ നടത്തേണ്ടി വന്നിട്ടുണ്ട് എന്ന് കുട്ടിയുടെ അമ്മ പങ്ക് വച്ച വീഡിയോയുടെ താഴെ കുറിക്കുന്നു. വംശീയത എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതിനാൽ കുട്ടി വീട്ടിൽ അമിതമായി ദേഷ്യപെടുന്നതായി ശ്രദ്ധിക്കപ്പെടുകയും അതെ തുടർന്ന് മാതാപിതാക്കൾ സ്കൂളിൽ പോയി കാരണം തിരക്കുകയുമായിരുന്നു.
കിഴക്കൻ രാജ്യങ്ങളെ ഗുണദോഷിക്കാനുള്ള ഒരു അവസവും പാഴാക്കാത്ത പാശ്ചാത്യ ലോകം എങ്ങനെയാണ് സ്വന്തം രാജ്യത്ത് വംശീയത വളർത്തുന്നത് എന്ന് ഇതിൽ നിന്നും മനസിലാക്കാമെന്ന് കുറിച്ചുകൊണ്ടാണ് ഈ വീഡിയോയോട് നെറ്റിസൺസ് പ്രതികരിച്ചത്.