Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeWorld'വില്ലൻ ഹിറ്റിംഗ്', ശത്രുക്കളെ ഇനി ചെരുപ്പ് കൊണ്ട് തല്ലിയൊടിക്കാം, ഹോങ്കോങ്ങിൽ ഇന്നും...

‘വില്ലൻ ഹിറ്റിംഗ്’, ശത്രുക്കളെ ഇനി ചെരുപ്പ് കൊണ്ട് തല്ലിയൊടിക്കാം, ഹോങ്കോങ്ങിൽ ഇന്നും സജീവമായ ആചാരം; വീഡിയോ | Villain Hitting

🎙️ Latest Podcast

ശത്രുക്കൾക്കിട്ട് ഒരു അടി കൊടുക്കാൻ ആരാ കൊതിക്കാത്തെ. ജീവിതത്തിൽ ഒരു തവണയെങ്കിലും ശത്രുക്കളെ ഒന്ന് ചെരുപ്പൂരി അടിച്ചാലോ എന്ന് ഒരു വട്ടമെങ്കിലും മനസ്സിൽ തോന്നാത്ത ആൾകാർ കുറവായിരിക്കും. എന്നാൽ അങ്ങ് ഹോങ്കോങ്ങിൽ ഒരു ആചാരത്തിന്റെ രൂപത്തിൽ അതും സാധ്യമാണ്. ഹോങ്കോങ്ങിൽ ഇന്നും സജീവമായ ആചാരമാണ് പ്രതീകാത്മകമായി ശിക്ഷിക്കുന്ന ‘വില്ലൻ ഹിറ്റിംഗ്’. കാന്റണീസ് ഭാഷയിൽ ‘ദാ സിയു യാൻ’ എന്നറിയപ്പെടുന്ന ഈ ആചാരം, ദുർശക്തികളെയും ശത്രുക്കളെയും അകറ്റാൻ വേണ്ടിയാണ് നടത്തുന്നത്. (Villain Hitting)

നമ്മെ വിഷമിപ്പിക്കുന്ന സഹപ്രവർത്തകർ, മുൻ പങ്കാളികൾ അല്ലെങ്കിൽ തങ്ങൾക്ക് ദോഷം ചെയ്യുന്നു എന്ന് കരുതുന്ന ആരെങ്കിലുമാകാം ഇവിടെ ‘വില്ലൻ’. അവരുടെ രൂപം ഒരു പേപ്പറിൽ വരച്ചെടുക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന്, ഈ ആചാരം ചെയ്യാൻ പരിശീലനം ലഭിച്ച ഒരു സ്ത്രീ ഈ പേപ്പർ രൂപത്തെ ഒരു പഴയ ചെരുപ്പുകൊണ്ട് ശക്തിയായി അടിക്കുന്നു. അടിക്കുന്നതിനോടൊപ്പം ശത്രുക്കളെയും ദുഷ്ടശക്തികളെയും അകറ്റാനുള്ള മന്ത്രങ്ങളും ഇവർ ഉരുവിടും. ഒടുവിൽ ഈ പേപ്പർ രൂപം തീയിലിട്ട് കരിച്ചുകളയുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് വിശ്വാസം.

പരമ്പരാഗത ചൈനീസ് കലണ്ടർ പ്രകാരം മാർച്ചിലെ ആദ്യ വാരത്തിലാണ് ഈ ചടങ്ങ് പ്രധാനമായും നടക്കുന്നത്. പ്രാണികൾ ഉണരുന്ന കാലം എന്ന് അർത്ഥമുള്ള ഈ ദിവസം ദോഷഫലങ്ങൾ അകറ്റാൻ ഏറ്റവും അനുയോജ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ഹോങ്കോങ്ങിലെ കോസ്‌വേ ബേയിലുള്ള കനാൽ റോഡ് ഫ്ലൈഓവറിന് താഴെയാണ് ഈ ‘വില്ലൻ ഹിറ്റർമാരെ’ സാധാരണയായി കാണാറുള്ളത്. ഇന്ന് ഇതൊരു ആത്മീയ ചടങ്ങെന്നതിലുപരി വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സാംസ്കാരിക പരിപാടി കൂടിയാണ്.

ചിലർ ഈ ദിവസം ‘വൈറ്റ് ടൈഗർ’ എന്ന കാവൽരൂപത്തിന് വഴിപാടുകൾ അർപ്പിക്കാറുണ്ട്. ദൗർഭാഗ്യങ്ങളെ തടയാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. മനസ്സിനേൽക്കുന്ന വിഷമങ്ങളും ദേഷ്യവും പ്രതീകാത്മകമായി തീർക്കാൻ ഈ ആചാരം ആളുകളെ സഹായിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.