വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡൻ്റ്': സ്വന്തം ചിത്രം പങ്കുവച്ച് ട്രംപ് | Venezuela

വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡൻ്റ്': സ്വന്തം ചിത്രം പങ്കുവച്ച് ട്രംപ് | Venezuela

എണ്ണക്കമ്പനികളെ ക്ഷണിച്ച് ട്രംപ്
Published on

വാഷിങ്ടൺ: വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിക്കുന്ന രീതിയിലുള്ള സ്വന്തം ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലാണ്' എഡിറ്റ് ചെയ്ത ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്.(Venezuela's acting president, Trump shares a picture of himself)

ട്രംപിന്റെ ഫോട്ടോയ്ക്ക് താഴെ 2026 ജനുവരി മുതൽ അദ്ദേഹം വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസിന്റെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റ് എന്നതിനൊപ്പമാണ് ഈ പുതിയ വിശേഷണം ചേർത്തിരിക്കുന്നത്. വെനസ്വേലൻ ഭരണകൂടത്തെ അട്ടിമറിച്ച യുഎസ് നടപടിക്ക് പിന്നാലെയാണ് ഈ പ്രകോപനപരമായ നീക്കം.

വെനസ്വേലയിലെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ നിർണ്ണായകമായ സാമ്പത്തിക നീക്കങ്ങളാണ് ട്രംപ് നടത്തുന്നത്. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയെയും ഭാര്യയെയും രഹസ്യ നീക്കത്തിലൂടെ യുഎസ് ന്യൂയോർക്കിലെ ജയിലിലാക്കിയിരുന്നു.

വെനസ്വേലൻ എണ്ണ വിറ്റുകിട്ടുന്ന പണം നിയമക്കുരുക്കുകളിൽ പെടാതെ യുഎസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കാൻ ട്രംപ് ഉത്തരവിറക്കി. കടം നൽകിയവർ ഈ പണത്തിൽ അവകാശമുന്നയിക്കാതിരിക്കാനാണ് ഈ നീക്കം. ഉപരോധം കാരണം വെനസ്വേലയിൽ കെട്ടിക്കിടക്കുന്ന 5 കോടി വീപ്പ പെട്രോളിയം യുഎസ് നേരിട്ട് വിൽക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ, വെനസ്വേലയിലെ എണ്ണപ്പാടങ്ങളിൽ നിക്ഷേപം നടത്താൻ വൻകിട എണ്ണക്കമ്പനികളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

Times Kerala
timeskerala.com