Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeWorldയു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടുത്തം; രണ്ട് നാവികർക്ക് പരിക്ക്, കപ്പൽ...

യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടുത്തം; രണ്ട് നാവികർക്ക് പരിക്ക്, കപ്പൽ പ്രവർത്തനസജ്ജമെന്ന് യു.എസ് | USS Gerald R. Ford fire

🎙️ Latest Podcast

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ (USS Gerald R. Ford fire). ഫോർഡിൽ വ്യാഴാഴ്ച തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. രണ്ട് നാവികർക്ക് നിസ്സാര പരിക്കേറ്റതായും എന്നാൽ തീപിടുത്തം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതായും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തീപിടുത്തത്തിന് നിലവിലെ യുദ്ധസാഹചര്യങ്ങളുമായി ബന്ധമില്ലെന്നും ഒരു അപകടം മാത്രമാണെന്നുമാണെന്നാണ് യു.എസ് നൽകുന്ന വിശദീകരണം. കപ്പലിന്റെ പ്രൊപ്പൽഷൻ (propulsion) സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. വിമാനവാഹിനി കപ്പൽ പൂർണ്ണമായും പ്രവർത്തനസജ്ജമാണെന്നും സെൻട്രൽ കമാൻഡ് എക്സിലൂടെ (X) അറിയിച്ചു.

ഇറാനെതിരായ യു.എസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ (Operation Epic Fury) പങ്കെടുക്കാനാണ് ഫോർഡും അകമ്പടി കപ്പലുകളും ചെങ്കടലിൽ എത്തിയത്. ഹുർമുസ് കടലിടുക്ക് കടക്കുന്ന എണ്ണ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കുമെന്ന മുൻ നിലപാടിൽ നിന്ന് അമേരിക്ക താൽക്കാലികമായി പിന്നോട്ട് പോയിരിക്കുകയാണ്.

നിലവിൽ എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ നാവികസേന സജ്ജമല്ലെന്ന് യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. ഇറാന്റെ ആക്രമണ ശേഷിയും സൈനിക ഉൽപ്പാദന കേന്ദ്രങ്ങളും നശിപ്പിക്കുന്നതിലാണ് നിലവിൽ യു.എസ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ മാത്രമേ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ സാധിക്കൂ.

ഇതിനിടെ , ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 30 ശതമാനത്തോളം വർദ്ധിച്ചു. ഫെബ്രുവരി 28 മുതൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. നേരത്തെ യു.എസ് നേവി ടാങ്കറുകൾക്ക് അകമ്പടി നൽകിയെന്ന് ക്രിസ് റൈറ്റ് അവകാശപ്പെട്ടിരുന്നെങ്കിലും ഇറാൻ ഇത് നിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹം പോസ്റ്റ് പിൻവലിച്ചിരുന്നു. ഇറാന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ആഗോള എണ്ണ വിപണി കനത്ത ആശങ്കയിലാണ്.

Story Summary:
A fire broke out on the world’s largest aircraft carrier, USS Gerald R. Ford (CVN-78), currently stationed in the Red Sea. Two sailors sustained minor injuries. While the US claims the fire was accidental and the ship remains operational, energy secretary Chris Wright stated that the US Navy is currently unable to escort oil tankers through the Strait of Hormuz, causing oil prices to surge.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.