

കാരക്കാസ്: യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പൽ ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും യുഎസ് സതേൺ കമാൻഡിന്റെ പ്രവർത്തന മേഖലയിലേക്ക് പ്രവേശിച്ചു. ലോകത്തിലെ ഏറ്റവും പുതിയതും വലുതുമായ വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് ജെറാൾഡ്. 1989-ലെ പനാമ അധിനിവേശത്തിനു ശേഷം ലാറ്റിൻ അമേരിക്കയിലേക്ക് എത്തുന്ന ഏറ്റവും വലിയ യുഎസ് സൈനിക സാന്നിധ്യമാണിത്. വെനിസ്വേലയുടെ തീരത്തോട് ചേർന്നാണ് നിലവിൽ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിന്റെ സ്ഥാനം. ഒട്ടനവധി വിമാനങ്ങളും ഡിസ്ട്രോയറുകളും ഉൾപ്പെടുന്ന സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ വരവ് യുഎസും വെനിസ്വേലയും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ വർദ്ധിക്കുന്നതിന്റെ സൂചനയാണ്. (USS Gerald R Ford)
അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഏതൊരു പ്രകോപനത്തിനും മറുപടി നൽകാൻ വെനിസ്വേലയും തയ്യാറാണ്. മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യം വച്ചുള്ള "മയക്കുമരുന്നിനെതിരായ യുദ്ധം" എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കത്തെ ന്യായീകരിച്ചത്. ഫോർഡിന്റെ വരവ് മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള യുഎസിന്റെ കഴിവ് വർദ്ധിപ്പിക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പർനെൽ പറഞ്ഞു. എന്നിരുന്നാലും, മഡുറോയെ സ്ഥാനമൊഴിയാൻ സമ്മർദ്ദം ചെലുത്താനുള്ള ഒരു മാർഗമായാണ് പല നിരീക്ഷകരും സൈനിക നീക്കത്തെ കാണുന്നത്. "കഴിഞ്ഞ 100 വർഷത്തിനിടയിൽ നമ്മുടെ ഭൂഖണ്ഡം നേരിട്ട ഏറ്റവും വലിയ ഭീഷണി"യാണ് യുഎസ് നാവിക വിന്യാസമെന്ന് മഡുറോ ആരോപിച്ചു.
The USS Gerald R Ford, the Pentagon's newest and largest aircraft carrier, has entered the Latin American and Caribbean waters under the US Southern Command, marking the largest US military presence in the region since the 1989 invasion of Panama.