70 ലക്ഷം രൂപയുടെ കൊക്കെയ്ന്‍ ഉപയോഗം ; യുവതിക്ക് നഷ്ടമായത് സ്വന്തം മൂക്ക്

തത്കാല സന്തോഷത്തിന് വേണ്ടി ഉപയോഗിച്ച് തുടങ്ങുന്ന ലഹരിയില്‍ നിന്നും മോചനം അസാധ്യമാക്കുന്നു.
cocaine usage lady lose noses
Published on

ചിക്കാഗോ : ലഹരിയിൽ അടിമയായ ആളുകൾ ഇന്ന് സമൂഹത്തില്‍ നിരവധിയാണ്.അമിത അളവിൽ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം ഒരുപാട് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നു. എന്നാൽ നമ്മളെ ദോഷകരമായി ബാധിക്കുന്ന ഈ പ്രവർത്തികൾ തെറ്റാണെന്നുള്ള മുന്നറിയിപ്പുകളുണ്ടെങ്കിലും താത്കാലികമായ സന്തോഷത്തിന് വേണ്ടി ഇവ ഉപയോഗിച്ച് തുടങ്ങുന്നു.അങ്ങനെ ലഹരിയുടെ അടിമത്തത്തിൽ വീണ് പോകുന്ന ആളുകൾക്ക് പിന്നീടൊരു മോചനം സാധ്യമല്ല.ഇതിനിടെ ആരോഗ്യവും സമ്പത്തും എല്ലാം നമ്മളെ വിട്ട് പോയിട്ടുണ്ടാകും. ചിക്കാഗോ സ്വദേശിനിയായ കെല്ലി കൊസൈറയ്ക്ക് അമിതമായ ലഹരി ഉപയോഗത്തിൽ നേരിടേണ്ടി വന്നത് വലിയ ദുരന്തമാണ്.

2017 ലാണ് കെല്ലി കൊസൈറ (38) കൊക്കൈയ്ന് ഉപയോഗിച്ച് തുടങ്ങുന്നത്. ഒരിക്കൽ ഒരു പാർട്ടിയിൽ വെച്ച് കെല്ലിക്ക് സുഹൃത്തുക്കൾ ആദ്യമായി കൊക്കെയ്ന്‍ നൽകി. പക്ഷേ, അത് തന്‍റെ ജീവിതം തന്നെ ഇല്ലാതാക്കുമെന്ന് കെല്ലി അറിഞ്ഞിരുന്നില്ല. ചെറിയ രീതിയിൽ തുടങ്ങിയ ഉപയോഗം പിന്നീട് കെല്ലിയെ ലഹരിക്ക് അടിമയാക്കി.അതിനിടെ 19 മാസങ്ങൾ കടന്ന് പോയി. കെല്ലിയുടെ സമ്പാദ്യത്തില്‍ നിന്നും ലഹരി വാങ്ങാൻ ഉപയോഗിച്ച് 70 ലക്ഷം രൂപ. സമ്പാദിച്ച പണം മാത്രമല്ല അവൾക്ക് നഷ്ടമായത് മറിച്ച് അമിതമായ കൊക്കെയ്ന്‍ ഉപയോഗം കൊണ്ട് തന്റെ മൂക്ക് തന്നെ ഇല്ലാതായി.

കെല്ലിയുടെ മൂക്കിന്‍റെ സ്ഥാനത്ത് ഒരു ദ്വാരം രൂപപ്പെട്ടപ്പോഴാണ് താന്‍ ചെന്ന് വീണ അപകടത്തെ കുറിച്ച് കെല്ലിക്ക് ബോധ്യമുണ്ടാക്കുന്നത്.കൊക്കെയ്ന്‍ വലിച്ച് കയറ്റുന്നതിലൂടെ കെല്ലിയുടെ മൂക്കിന് ഗുരുതരമായ പ്രശ്നങ്ങൾ ആരംഭിച്ചു. അമിത അളവിൽ ലഹരി ഉപയോഗിച്ച കെല്ലിയുടെ മൂക്കില്‍ നിന്നും രക്തം വന്നുതുടങ്ങിയിരുന്നു. പതുക്കെ മുഖത്ത് ദ്വാരം രൂപപ്പെട്ട് തുടങ്ങി. ഈ സമയമൊക്കെ കെല്ലി കൊക്കെയ്ന്‍ ഉപയോഗം തുടർന്നു കൊണ്ടിരുന്നു. ഒടുവില്‍ മൂക്കില്‍ നിന്നും രക്തത്തോടൊപ്പം മാംസകഷ്ണങ്ങൾ കൂടി പുറത്ത് വരാന്‍ തുടങ്ങി. പക്ഷേ, അമിതമായ കൊക്കെയ്ന്‍ ഉപയോഗം മൂലം തന്‍റെ മുറിവ് സ്വയം ഉണങ്ങുമെന്ന അവൾ തെറ്റിദ്ധരിച്ചു. മൂക്കിൽ നിന്നും ശക്തമായ വേദന പ്രവഹിക്കാൻ തുടങ്ങി.ആ വേദനയെയും കടിച്ചമർത്താൻ കെല്ലി വീണ്ടും വീണ്ടും ലഹരി ഉപയോഗിച്ച് കൊണ്ടിരുന്നു. ഒടുവില്‍ മൂക്കിന്‍റെ സ്ഥാനത്ത് ഒരു ദ്വാരമാണ് അവശേഷിച്ചത്, ഇതോടെ കെല്ലിയുടെ വീട്ടുകാര്‍ അവളെ നിര്‍ബന്ധിച്ച് ആശുപത്രിയിലാക്കി.

നിരവധി മാസങ്ങൾ ഡീഅഡിക്ഷന്‍ സെന്‍ററുകൾ കയറി ഇറങ്ങിയ കെല്ലി 2021 -ൽ തന്‍റെ ലഹരി ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തി. അതിന് ശേഷം മുഖത്തെ വൈകൃതം നീക്കാനായി ഏതാണ്ട് 15 ഓളം ശസ്ത്രക്രിയകളാണ് അവൾ നടത്തിയത്. പക്ഷെ കെല്ലിയുടെ മൂക്കിന്‍റെ ഏതാണ്ട് ഒരു രൂപം മാത്രമാണ് ഡോക്ടർമാര്‍ക്ക് പുനർനിർമ്മിക്കാന്‍ കഴിഞ്ഞത്. ഇന്ന് കെല്ലി മയക്കുമരുന്നിനെതിരെ പ്രചാരണ രംഗത്ത് സജീവമാണ്. തനിക്ക് ഉണ്ടായ ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു

Related Stories

No stories found.
Times Kerala
timeskerala.com