

ജനീവ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സും യുക്രെയ്‌നും (US - Ukraine) ചേർന്ന് നേരത്തെ അവതരിപ്പിച്ചതിൽ നിന്ന് മാറ്റങ്ങൾ വരുത്തിയ പരിഷ്കരിച്ച സമാധാന ചട്ടക്കൂട് തയ്യാറാക്കി. പഴയ നിർദ്ദേശങ്ങൾ റഷ്യക്ക് വളരെയധികം അനുകൂലമാണെന്ന വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം.
ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം യുഎസും യുക്രെയ്‌നും സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. യുക്രെയ്‌ൻ്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും സുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നതുമാണ് പുതിയ ചട്ടക്കൂട് എന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്ക ആദ്യം മുന്നോട്ട് വെച്ച 28 ഇന പദ്ധതി, യുക്രെയ്‌ൻ ഭൂമി വിട്ടുനൽകാനും സൈനിക ശേഷി കുറയ്ക്കാനും നാറ്റോ അംഗത്വമെന്ന ലക്ഷ്യം ഉപേക്ഷിക്കാനും ആവശ്യപ്പെടുന്നതായിരുന്നു. എന്നാൽ, അമേരിക്കയുടെ ഈ വ്യവസ്ഥകൾ യുക്രെയ്‌ൻ്റെ കീഴടങ്ങലിന് തുല്യമാണെന്ന് പലരും വിമർശിച്ചു. റഷ്യൻ പ്രതിനിധിയുമായി ചേർന്ന് ഈ പദ്ധതി തയ്യാറാക്കിയതിൽ യുഎസ് സഖ്യകക്ഷികളും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
യുക്രെയ്‌ൻ്റെ യൂറോപ്യൻ സഖ്യകക്ഷികൾ പഴയ യുഎസ് പദ്ധതിക്ക് ബദലായി ഒരു പ്രതിനിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് യുക്രെയ്‌ൻ കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകുന്നതിനെ എതിർക്കുന്നു. കൂടാതെ, ആക്രമണമുണ്ടായാൽ യുക്രെയ്‌ന് നാറ്റോ ശൈലിയിലുള്ള യുഎസ് സുരക്ഷാ ഗ്യാരണ്ടി നൽകണമെന്നും യൂറോപ്പ് ആവശ്യപ്പെടുന്നു. യുക്രെയ്‌ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി ഈ ആഴ്ച തന്നെ യുഎസിൽ എത്തി ട്രംപുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
The United States and Ukraine have agreed to work on a "refined peace framework" to end the war with Russia, modifying an earlier 28-point US proposal that was widely criticized for being too favorable to Moscow. The original plan called for Ukraine to cede territory, cap its military size, and drop its NATO ambitions.