ഗാസ വെടിനിർത്തൽ ചർച്ചകൾക്കായി അമേരിക്ക വേദിയാകുന്നു; മിയാമിയിൽ നിർണ്ണായക കൂടിക്കാഴ്ച | Gaza ceasefire

ഖത്തർ, ഈജിപ്ത്, തുർക്കി എന്നി രാജ്യങ്ങൾ പങ്കെടുക്കും
Gaza ceasefire
Updated on

മിയാമി: ഗാസയിൽ വെടിനിർത്തലിന്റെ ( Gaza ceasefire) രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിൽ ഖത്തർ, ഈജിപ്ത്, തുർക്കി പ്രതിനിധികൾ മിയാമിയിൽ ചർച്ച നടത്തുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി, തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെലാറ്റി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

ഇസ്രായേൽ സൈന്യത്തിന്റെ പൂർണ്ണമായ പിന്മാറ്റം, ഗാസയുടെ സുരക്ഷയ്ക്കായി ഒരു അന്താരാഷ്ട്ര നിരീക്ഷണ സേനയെ വിന്യസിക്കൽ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഖാൻ യൂനിസിലും ഗാസ സിറ്റിയിലും ഇസ്രായേൽ ആക്രമണം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. ഗാസയെ വിഭജിക്കുന്ന 'യെല്ലോ ലൈൻ' നിലവിലെ അതിർത്തിയായി മാറ്റാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് പലസ്തീൻ ആരോപിക്കുന്നു.

മാനുഷിക സഹായങ്ങൾ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രായേൽ ഇപ്പോഴും തടയുന്നതായും 14 വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഉടൻ നടപടി വേണമെന്നും മധ്യസ്ഥ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഈ വർഷാവസാനം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

Summary

US Middle East envoy Steve Witkoff is hosting high-level talks in Miami with senior officials from Qatar, Egypt, and Turkey to advance the second phase of the Gaza ceasefire. The discussions aim to secure a full Israeli military withdrawal and the deployment of an international stabilization force. However, the process remains fragile as reports emerge of continuous Israeli strikes in Khan Younis and Gaza City, and concerns grow over the entrenchment of Israeli control along the so-called "Yellow Line" within the enclave.

Related Stories

No stories found.
Times Kerala
timeskerala.com