വാഷിങ്ടൺ : ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന സംഘടനകൾക്കുള്ള ധനസഹായം നിർത്തലാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനകൾ, വിദേശ സംഘടനകൾ, സന്നദ്ധ സംഘടനകൾ, വിദേശ സർക്കാരുകൾ, യുഎൻ പദ്ധതികൾ എന്നിവയ്ക്ക് വിലക്ക് ബാധകമാക്കുമെന്ന് അമേരിക്കൻ മാധ്യമമാണ് ഇതിന്റെ റിപ്പോർട്ട് പുറത്തുവിട്ടത്.
ട്രാന്‍സ്‌ജെന്‍ഡര്‍ പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്കുള്ള യുഎസ് ഫണ്ടിങ് നിര്‍ത്തലാക്കുമെന്നാണ് സൂചന.നേരത്തേ, യുഎസ് സർക്കാരിന്റെ സഹായം സ്വീകരിക്കുന്ന ആരോഗ്യ സേവനദാതാക്കൾ ഗർഭച്ഛിദ്രത്തിന് പിന്തുണ നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും വിലക്കുന്ന ‘മെക്സിക്കോ സിറ്റി’ നയം ട്രംപ് ഭരണകൂടം കൊണ്ടുവന്നിരുന്നു. ഇതിന്റെ വിപുലീകരണമാണ് ട്രാൻസ്ജെൻഡറുകൾക്കെതിരെയുള്ള നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.