

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ ഭരണത്തിൻ കീഴിലുള്ള ഷിക്കാഗോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ക്രമസമാധാന പാലനത്തിനായി നാഷണൽ ഗാർഡ് സേനയെ വിന്യസിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതി (US Supreme Court) താൽക്കാലികമായി തടയിട്ടു. ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതിയിൽ നിന്ന് ലഭിക്കുന്ന അപൂർവ്വമായ തിരിച്ചടിയാണിത്.
അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ നാഷണൽ ഗാർഡ് സേനയെ ആഭ്യന്തര ആവശ്യങ്ങൾക്കായി വിന്യസിക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. ഷിക്കാഗോയിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. അവിടെ പ്രതിഷേധങ്ങൾ സമാധാനപരമാണെന്ന ഇല്ലിനോയിസ് ഗവർണറുടെയും ഷിക്കാഗോ മേയറുടെയും വാദങ്ങൾക്കാണ് കോടതി മുൻഗണന നൽകിയത്. ഒൻപതംഗ ബെഞ്ചിൽ മൂന്ന് കൺസർവേറ്റീവ് ജഡ്ജിമാർ ട്രംപിന്റെ നീക്കത്തെ പിന്തുണച്ചെങ്കിലും ഭൂരിപക്ഷാഭിപ്രായം എതിരായിരുന്നു.
തന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായ ഡെമോക്രാറ്റിക് നഗരങ്ങളെ ശിക്ഷിക്കാനും പ്രതിഷേധങ്ങളെ അടിച്ചമർത്താനുമാണ് ട്രംപ് സൈന്യത്തെ ഉപയോഗിക്കുന്നതെന്ന് വിമർശനമുയർന്നിരുന്നു. ഷിക്കാഗോ കൂടാതെ പോർട്ട്‌ലാൻഡ്, ഒറിഗൺ എന്നിവിടങ്ങളിലും ട്രംപ് സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഭരണഘടനാപരമായ അധികാരം ദുരുപയോഗം ചെയ്യുന്ന ട്രംപിന്റെ ഈ 'സ്വേച്ഛാധിപത്യ' നീക്കത്തെ തടയുന്നത് ജനാധിപത്യം സംരക്ഷിക്കാൻ അനിവാര്യമാണെന്ന് ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ പ്രതികരിച്ചു.
The US Supreme Court has temporarily blocked President Donald Trump's attempt to deploy National Guard troops to Chicago, marking a rare judicial defeat for his administration. The court ruled that presidential authority to federalize state-based militias applies only in "exceptional" circumstances, rejecting the administration's claims that protests in Democratic-led cities are violent and unmanageable.