US ഷട്ട് ഡൗൺ ഒത്തുതീർപ്പിലേക്ക്: സർക്കാർ പ്രവർത്തനങ്ങൾക്ക് ജനുവരി 31 വരെ സെനറ്റ് ധനാനുമതി നൽകി | US shutdown

ഷട്ട് ഡൗൺ പൂർണ്ണമായി അവസാനിക്കണമെങ്കിൽ ഈ ബിൽ ഇനി ജനപ്രതിനിധി സഭ അംഗീകരിക്കണം, ട്രംപ് ഒപ്പുവയ്ക്കുകയും വേണം.
US shutdown to end, Senate approves funding for government operations until January 31
Published on

വാഷിംഗ്ടൺ : അമേരിക്കയിലെ സർക്കാർ പ്രവർത്തനങ്ങൾ ഭാഗികമായി സ്തംഭിപ്പിച്ച 'ഷട്ട് ഡൗൺ' പ്രതിസന്ധിക്ക് സെനറ്റിൽ ഒത്തുതീർപ്പായി. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനാനുമതി ബിൽ ജനുവരി 31 വരെ നീട്ടി നൽകാൻ സെനറ്റ് അംഗീകാരം നൽകി. ധനാനുമതി ബില്ലിന് എട്ട് ഡെമോക്രാറ്റ് അംഗങ്ങൾ കൂടി പിന്തുണ നൽകിയിട്ടുണ്ട്.(US shutdown to end, Senate approves funding for government operations until January 31)

ഒത്തുതീർപ്പിന്റെ ഭാഗമായി, ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യമായിരുന്ന ആരോഗ്യ പരിരക്ഷ നികുതി ഇളവ് ഇപ്പോൾ നടപ്പാക്കില്ല. എന്നാൽ, ഈ വിഷയം അടുത്ത മാസം പരിഗണിക്കാൻ ധാരണയായിട്ടുണ്ട്. കൂടാതെ, ഷട്ട് ഡൗണിനെ തുടർന്ന് പ്രഖ്യാപിച്ച സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പിക്കാനും തീരുമാനമായി.

ഷട്ട് ഡൗൺ പൂർണ്ണമായി അവസാനിക്കണമെങ്കിൽ ഈ ബിൽ ഇനി ജനപ്രതിനിധി സഭ അംഗീകരിക്കണം. തുടർന്ന് പ്രസിഡന്റ് ട്രംപ് ബില്ലിൽ ഒപ്പുവെക്കണം. ഈ ആഴ്ച തന്നെ ഇരു നടപടികളും പൂർത്തിയാകുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. ഇതോടെ, സർക്കാരിന്റെ സാധാരണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാൻ സാധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com