
യു.എസ്: ജനപ്രിയ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ അമേരിക്കൻ പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ സമയം നീട്ടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു(TikTok). ചൈന ആസ്ഥാനമായുള്ള ടെക് കമ്പനിയായ ബൈറ്റ്ഡാൻസിന്റേതാണ് ടിക് ടോക്ക്.
ഇതിന്റെ പ്രവർത്തനം രാജ്യത്ത് അവസാനിപ്പിക്കുന്നതിന്റെ സമയപരിധി നീട്ടാൻ തയ്യാറാണെന്ന് മെയ് മാസത്തിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശവും യു.എസ് ഉപയോക്താക്കളിൽ ടിക് ടോക്കിന്റെ സ്വാധീനവും സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം വന്നത്.