
ഇസ്തംബുൾ: യുഎസ് പോപ്പ് ഇതിഹാസതാരമായ ജെന്നിഫർ ലോപ്പസിനു പ്രവേശനം നിഷേധിച്ച് തുർക്കിയിലെ ലക്ഷ്വറി സ്റ്റോർ. തുർക്കിയിൽ സന്ദർശനം നടത്തുന്നതിനിടെ ഇസ്തംബുൾ നഗരത്തിലെ ഇസ്റ്റിൻയേ പാർക്ക് മാളിലുള്ള സ്റ്റോറിലാണ് ആഡംബര സാധനങ്ങൾ വാങ്ങാൻ ജെന്നിഫർ എത്തിയത്. എന്നാൽ ആ സമയം സ്റ്റോറിനുള്ളിൽ നല്ല തിരക്കായിരുന്നു. പുറത്തുനിന്ന സെക്യൂരിറ്റിക്ക് ആളെ മനസ്സിലായില്ല. അയാൾ താരത്തോട് തൽക്കാലം അകത്തേക്ക് പ്രവേശിക്കാനാകില്ലെന്നു പറഞ്ഞു.
എന്നാലിത് സ്പോർട്സ്മാൻ സ്പിരിറ്റിലെടുത്ത ജെന്നിഫർ ചിരിച്ചുകൊണ്ട് മറ്റൊരു സ്റ്റോറിലേക്കു പോയി. അപ്പോഴാണു ആദ്യത്തെ സ്റ്റോറിലെ ചില ജീവനക്കാർക്കു കാര്യം മനസ്സിലായത്. ക്ഷമാപണത്തോടെ അവർ പിറകെ ചെന്നു ക്ഷണിച്ചെങ്കിലും ജെന്നിഫർ നിരസിച്ചു.