
യുഎസ്: ഹൂസ്റ്റണിലേക്ക് പുറപ്പെട്ട സ്കൈവെസ്റ്റ് സർവീസിന്റെ യുണൈറ്റഡ് എക്സ്പ്രസ് 5971 വിമാനം അപകടത്തിൽപെട്ടു(US plane). യുഎസ് വിമാനം 44 സെക്കൻഡിനുള്ളിൽ 4,300 അടിയിലധികം താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം കൊളറാഡോയിലെ ആസ്പനിൽ നിന്ന് വിമാനം പറന്നുയർന്നപ്പോഴാണ് സംഭവം നടന്നത്. തുടർന്ന് 8 മണിയോടെ നിർദേശ പ്രകാരം വിമാനം അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു. അതേസമയം കാലാവസ്ഥ മോശമായതാണ് അപകടത്തിന് പിന്നിലെന്നാണ് വിവരം.