

വാഷിംഗ്ടൺ: പസഫിക് സമുദ്രത്തിലെ രാജ്യാന്തര സമുദ്രാതിർത്തിയിൽ ലഹരിക്കടത്ത് സംഘങ്ങൾ സഞ്ചരിച്ച ബോട്ടുകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു (US Pacific Strike). ലഹരിക്കടത്ത് നടത്തുന്ന 'അംഗീകൃത ഭീകര സംഘടനകൾ' നിയന്ത്രിക്കുന്ന ബോട്ടിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സതേൺ കമാൻഡ് അറിയിച്ചു.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിർദ്ദേശപ്രകാരം 'ജോയിന്റ് ടാസ്ക് ഫോഴ്സ് സതേൺ സ്പിയർ' ആണ് ഈ ആക്രമണം നടത്തിയത്. പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിലൂടെ ലഹരിമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ആക്രമണത്തിൽ ബോട്ട് പൂർണ്ണമായും തകർന്നു.
അമേരിക്കൻ സൈനികർക്ക് ആർക്കും തന്നെ ഈ ഓപ്പറേഷനിൽ പരിക്കേറ്റിട്ടില്ല. ലഹരിമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ അമേരിക്ക ഇത്തരം മുപ്പതോളം ആക്രമണങ്ങളാണ് ഇതുവരെ നടത്തിയത്. ലഹരിമരുന്ന് കടത്ത് ഭീകരപ്രവർത്തനമായി കണക്കാക്കിയാണ് ട്രംപ് ഭരണകൂടം സമുദ്രങ്ങളിൽ ശക്തമായ സൈനിക നീക്കം നടത്തുന്നത്.
The US military killed two individuals in a "lethal kinetic strike" on a suspected drug-trafficking vessel in the international waters of the eastern Pacific Ocean. Conducted by Joint Task Force Southern Spear under the direction of Defense Secretary Pete Hegseth, the operation targeted a boat allegedly operated by designated terrorist organizations. This strike is part of an ongoing military campaign initiated in September by the Trump administration to dismantle narco-trafficking networks.